മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷമാക്കി ദിലീപും കാവ്യാമാധവനും, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 മാര്‍ച്ച് 2021 (11:17 IST)

മകള്‍ മീനാക്ഷിയുടെ പിറന്നാള്‍ ആഘോഷമാക്കി ദിലീപ്. കാവ്യാമാധവനും മീനാക്ഷിയുടെ കോളേജ് ഫ്രണ്ട്‌സും ആഘോഷത്തില്‍ പങ്കെടുത്തു. ചിത്രങ്ങള്‍ മീനാക്ഷി തന്നെയാണ് പങ്കു വെച്ചതും.ചെന്നൈയിലാണ് മീനാക്ഷി പഠിക്കുന്നത്. താര പുത്രിയുടെ അടുത്ത സുഹൃത്തുക്കളും സിനിമ താരങ്ങളും ആശംസകള്‍ അറിയിച്ചിരുന്നു. അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായത് നടി നമിത പ്രമോദിന്റെ വിഷസ് ആയിരുന്നു. എന്റെ ബെസ്റ്റ് ഫ്രണ്ടിന് പിറന്നാളാശംസകള്‍ എന്നാണ് നടി കുറിച്ചത്.തോളോട് തോള്‍ ചേര്‍ന്ന് നടന്നുനീങ്ങുന്ന ഇരുവരുടെയും ചിത്രവും നടി പങ്കുവെച്ചു. നമിതയുടെ പോസ്റ്റിന് നന്ദിയറിയിച്ച് മീനാക്ഷി തന്നെയെത്തി. 'ലവ് മോജി'യും കണ്ണ് നിറഞ്ഞ സ്മൈലിയുമാണ് താരപുത്രി നല്‍കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :