താരമായി മീനാക്ഷി, വൈറലായി താരപുത്രിയുടെ പുത്തന്‍ ചിത്രം !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 1 ഏപ്രില്‍ 2021 (17:19 IST)

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിയുടെ പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്.സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത താര പുത്രിയുടെതായി പുറത്തു വരുന്ന എല്ലാ ചിത്രങ്ങളും നിമിഷ നേരം കൊണ്ട് തന്നെ തരംഗമായി മാറാറുണ്ട്. അമ്മയെയും അച്ഛനെയും പോലെ സെലബ്രിറ്റിയാണ് മീനാക്ഷിയും. ഇപ്പോളിതാ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹാഘോഷത്തില്‍ പങ്കെടുത്തപ്പോള്‍ എടുത്ത ഒരു ചിത്രം ഷെയര്‍ ചെയ്തിരിക്കുകയാണ് താരപുത്രി. ഒരാഴ്ച നീണ്ടുനിന്ന വിവാഹ ആഘോഷത്തില്‍ താരമായത് മീനാക്ഷി തന്നെയായിരുന്നു.

ഇക്കഴിഞ്ഞ ദിവസമായിരുന്നു മീനാക്ഷി പിറന്നാളാഘോഷിച്ചത്. ദിലീപും കാവ്യാ മാധവനും മീനാക്ഷിയുടെ അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പിറന്നാള്‍ ആഘോഷിക്കാനായി എത്തിയത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ താരപുത്രി തന്നെ പങ്കുവെച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :