ഫിംഗര്‍ ഫൈവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൈന പൊളിച്ചുനീക്കി തുടങ്ങി

ശ്രീനു എസ്| Last Modified ചൊവ്വ, 16 ഫെബ്രുവരി 2021 (12:09 IST)
പാംഗോങ് തടാകതീരത്തെ ഫിംഗര്‍ ഫൈവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുനീക്കി തുടങ്ങി. ഇന്ത്യ-ചൈന ചര്‍ച്ചകളുടെ ഫലമായാണ് ചൈനയുടെ നടപടി. അത്യാധുനിക തോക്കുകള്‍ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളും ഹെലിപ്പാടുകളും ചൈന ഇവിടെ നിര്‍മിച്ചിരുന്നു. ഇവയെല്ലാം പൊളിച്ചു നീക്കുകയാണിപ്പോള്‍.

ദിവസങ്ങള്‍ക്കു മുന്‍പ് അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ- ചൈന സേനകള്‍ പിന്‍മാറുന്നുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇതു സംബന്ധിച്ച ചിത്രങ്ങളും പുറത്തുവിട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :