1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Lena about her film career

പല തവണ ഞാൻ സിനിമ ഉപേക്ഷിച്ച് പോയി എന്നാൽ: ലെന

ലെന
പല തവണ താൻ അഭിനയം ഉപേക്ഷിച്ച് പോയതാണെന്നും എന്നാൽ എല്ലായ്‌പോഴും സിനിമ തന്നെ തിരികെ വിളിക്കുകയായിരുന്നുവെന്നും നടി ലന.ബിഹൈന്‍ഡ് വുഡ്‌സുമായുളള  അഭിമുഖത്തിലാണ് നടി കരിയറിനെ കുറിച്ച്  മനസ്സ് തുറന്നത്.
 
പല തവണ ഞാൻ സിനിമ ഉപേക്ഷിച്ച് പോയിട്ടുണ്ട്. രണ്ടാംഭാവം  കഴിഞ്ഞശേഷം ഞാന്‍ ഇനി  ജോലിക്കുള്ള പ്രിപ്പറേഷന്‍സ് തുടങ്ങണമെന്ന് ആലോചിച്ചു.  ബോംബെയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രിയെടുക്കാന്‍ പോയി. ആ സമയത്ത് സിനിമയിൽ നിന്നും മാറിനിന്നു. പിന്നീട് സിനിമയിൽ തിരിച്ചെത്തിയെങ്കിലും  2004 ല്‍ കല്യാണം കഴിച്ച സമയത്ത് ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന തീരുമാനമെടുത്ത് ഒരു വർഷം മാറി നിന്നു. എന്നാൽ എല്ലായ്‌പോഴും സിനിമ തന്നെ തിരികെ വിളിക്കുകയായിരുന്നു. ലെന പറഞ്ഞു.
അടുത്ത ലേഖനം
സ്‌റ്റൈലിഷ് ലുക്കില്‍ കീര്‍ത്തി സുരേഷ്, പുത്തന്‍ ചിത്രങ്ങള്‍ വൈറലാകുന്നു