അനുബന്ധ വാര്‍ത്തകള്‍
- 'മാലിക്'ലെ തന്റെ രൂപം വെളിപ്പെടുത്തി വിനയ് ഫോര്‍ട്ട്, നടനെ പ്രശംസിച്ച് കുഞ്ചാക്കോബോബനും സിനിമാതാരങ്ങളും
- നടി നൈല ഉഷയ്ക്ക് ഇന്ന് പിറന്നാള്‍, ആശംസകളുമായി ആരാധകര്‍
- എല്ലാവര്ക്കും ചന്ദ്രനില്‍ പോകാം, ഒരു കോടി രൂപ ലഭിക്കും, പിന്നെ ചെറിയ ഹെലിക്കോപ്റ്ററും: തമിഴ്നാട് സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക പുറത്ത്
- 'ദി പ്രീസ്റ്റ്' മൂന്നാം വാരത്തിലേക്ക്, മമ്മൂട്ടിയുടെ 'വണ്‍' നാളെ മുതല്‍ തിയേറ്ററുകളില്‍
- മമ്മൂട്ടി മുഖ്യമന്ത്രിയാകുമ്പോള്‍ ബേബിയായി ജോജു ജോര്‍ജ്, സസ്പെന്‍സ് പൊളിച്ച് അണിയറ പ്രവര്‍ത്തകര്‍
പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളെല്ലാം പൂര്‍ത്തിയായി; 'വണ്‍' ബിഗ് സ്‌ക്രീനിലേക്ക് !
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളിലൊന്നാണ് 'വണ്‍'.നാളെ (മാര്‍ച്ച് 26) ചിത്രം പ്രദര്‍ശനത്തിനെത്തും. ഫൈനല്‍ സൗണ്ട് മിക്‌സിംഗ് ഉള്‍പ്പെടെയുള്ള പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികളെല്ലാം പൂര്‍ത്തിയായതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. പ്രധാനപ്പെട്ട താരങ്ങളുടെയെല്ലാം ക്യാരക്ടര്‍ ലുക്ക് പോസ്റ്ററുകള്‍, ട്രെയിലര്‍ ഉള്‍പ്പെടെയുള്ളവ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു.
മമ്മൂട്ടി കേരള മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നത് കാണാന്‍ ആയിരിക്കുകയാണ് ആരാധകര്‍. ഇതുവരെ സിനിമകളില്‍ കണ്ട മുഖ്യമന്ത്രി ആയിരിക്കില്ല കടക്കല്‍ ചന്ദ്രന്‍ എന്നത് ട്രെയിലര്‍ തന്നെ സൂചന നല്‍കിയിരുന്നു. ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് ഇടപെടുന്ന ജനപ്രിയനായ മുഖ്യമന്ത്രിയായി ആയിരിക്കും മെഗാസ്റ്റാര്‍ എത്തുന്നത്. സ്ത്രീകള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങളെ കുറിച്ചും സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്.