കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 25 മാര്‍ച്ച് 2021 (11:08 IST)
മമ്മൂട്ടിയുടെ 'വണ്‍'നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓരോ ആരാധകരും. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളെയും അണിയറ പ്രവര്‍ത്തകര്‍ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരുന്നു. മമ്മൂട്ടി കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി എത്തുമ്പോള്‍ ഏറെ ശക്തമായ വേഷത്തില്‍ ജോജു ജോര്‍ജും വേഷമിടുന്നു. ജോജുവിന്റെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും പുറത്തു വന്നിട്ടുണ്ടായിരുന്നില്ല. ഇപ്പോളിതാ ആ സസ്‌പെന്‍സ് പൊളിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.ബേബി എന്ന കഥാപാത്രത്തെയാണ് ജോജു ജോര്‍ജ് അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ എതിരാളിയായി നടന്‍ എത്തുന്നു എന്നും കേള്‍ക്കുന്നു.
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്. മാര്‍ച്ച് 26 ന് ചിത്രം തിയേറ്ററുകളിലെത്തും.