1. വിനോദം
  2. സിനിമ
  3. അണിയറ
  4. Minnal Murali's schedule in Karnataka has been completed

'മിന്നല്‍ മുരളി' കര്‍ണാടകയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായി, പാക്കപ്പ് ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍

ടോവിനോ തോമസ്
മിന്നല്‍ മുരളി കര്‍ണാടകയിലെ ഷെഡ്യൂളിന് പാക്കപ്പ്.10 മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു വീണ്ടും ടീം ചിത്രീകരണം പുനരാരംഭിച്ചത്. ഇതിനായി വലിയ സെറ്റുകള്‍ ഇവിടെ നിര്‍മ്മിച്ചിരുന്നു. ഇപ്പോളിതാ ഇവിടത്തെ ചിത്രീകരണം പൂര്‍ത്തിയാക്കിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. 'കുഞ്ഞിരാമായണം', 'ഗോദ' എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹീറോ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂള്‍ പൊള്ളാച്ചിയില്‍ ആരംഭിക്കും.
 
കഴിഞ്ഞ വര്‍ഷം, മെയ് മാസത്തില്‍, ചിത്രത്തിന്റെ ഷൂട്ടിംഗിനായി സ്ഥാപിച്ച ഒരു വലിയ പള്ളിയുടെ സെറ്റ് തകര്‍ക്കപ്പെട്ടിരിക്കുന്നു.സിനിമയുടെ ക്ലൈമാക്‌സ് ഭാഗങ്ങള്‍ ഈ പള്ളിയില്‍ ചിത്രീകരിക്കേണ്ടതായിരുന്നു. ടോവിനോ തോമസ് ഒരു പ്രാദേശിക സൂപ്പര്‍ഹീറോയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ് നടന്‍ ഗുരു സോമസുന്ദരവും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അടുത്ത ലേഖനം
'ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സിമ്പിള്‍ സിംപ്ലസ്റ്റായ വ്യക്തിയാണ് അജിത്ത്', മനസ്സ് തുറന്ന് 'വലിമൈ' വില്ലന്‍ നടന്‍ കാര്‍ത്തികേയ