'കുഞ്ചാക്കോ ബോബനോട് ആദ്യം ഉണ്ടായ വികാരം കട്ട ആസൂയ', മനസ്സ് തുറന്ന് രമേശ് പിഷാരടി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 മാര്‍ച്ച് 2021 (17:56 IST)

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബനും രമേശ് പിഷാരടിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മോഹന്‍കുമാര്‍ ഫാന്‍സ്'. ചാക്കോച്ചനെ കുറിച്ച് പിഷാരടി പറഞ്ഞ രസകരമായ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തനിക്ക് കുഞ്ചാക്കോ ബോബനോട് ആദ്യം ഉണ്ടായിരുന്ന വികാരം കട്ട ആസൂയ ആയിരുന്നു എന്നാണ് നടന്‍ പറയുന്നത്. മാത്രമല്ല അതിനുള്ള കാരണവും വ്യക്തമാക്കി.ഇന്ന് തിയേറ്ററുകളിലെത്തിയ 'മോഹന്‍കുമാര്‍ ഫാന്‍സ്' പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

'എന്റെ കോളേജിലെ പെണ്‍കുട്ടികള്‍ ഓട്ടോഗ്രാഫിലും നോട്ട്ബുക്ക് കവറിലുമെല്ലാം ചാക്കോച്ചന്റെ ഫോട്ടോ കൊണ്ടുനടക്കുക. പി സി എം കോളേജില്‍ ചാക്കോച്ചന്‍ ഉദ്ഘാടനത്തിനു വന്നപ്പോള്‍ എന്റെ ചേച്ചി പുള്ളീടെ ഫോട്ടോ വാങ്ങാന്‍ വീട്ടില്‍ നിന്ന് പൈസ ചോദിച്ചോണ്ടു പോവുക.ചാക്കോച്ചന്റെ ഫോട്ടോ വിറ്റുമാത്രം ഒരു സ്റ്റുഡിയോക്കാരന്‍ വീടു വെയ്ക്കുക.അങ്ങനത്തെ ഒരു അവസ്ഥ താന്‍ കണ്ടിട്ടുണ്ടെന്നും അതില്‍ തനിക്ക് ഭയങ്കര അസൂയ ആണെന്നും' ചിരിച്ചുകൊണ്ട് രമേശ് പിഷാരടി പറഞ്ഞു.

ജിസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ദീഖ്, ശ്രീനിവാസന്‍, മുകേഷ്. കെപിഎസി ലളിത, അലന്‍സിയര്‍, വിനയ് ഫോര്‍ട്ട്, രമേഷ് പിഷാരടി എന്നിവരെ കൂടാതെ ആസിഫ് അലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :