'കള' ഒടുവില്‍ പ്രേക്ഷകരിലേക്ക്, ടോവിനോ ചിത്രത്തിന്റെ റിലീസ് ഡേറ്റ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 18 മാര്‍ച്ച് 2021 (09:09 IST)

ടോവിനോ തോമസിന്റെ 'കള' ഒടുവില്‍ പ്രേക്ഷകരിലേക്ക് എത്തുന്നു. മാര്‍ച്ചില്‍ തന്നെ റിലീസ് ഉണ്ടാകുമെന്ന് നേരത്തെ നടന്‍ അറിയിച്ചുവെങ്കിലും റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത് ഇപ്പോഴാണ്. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 25 ന് തിയേറ്ററുകളില്‍ എത്തും. ടോവിനോയുടെ മികച്ച പ്രകടനം തന്നെ ചിത്രത്തില്‍ ഉണ്ടാകുമെന്ന് ടീസര്‍ സൂചന നല്‍കിയിരുന്നു. എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചത്.

ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കള.നിലനില്‍പ്പിന്റെ ഭാഗമായി ഏതൊരു മനുഷ്യന്റെ ഉള്ളിലും ഒരു ഭയം ഉണ്ടാകും. അത്തരത്തില്‍ മനുഷ്യരില്‍ ഉണ്ടാകുന്ന ഭയത്തെയാണ് സിനിമ വരച്ചു കാണിക്കുന്നതെന്ന് സംവിധായകന്‍ രോഹിത് വി എസ് പറഞ്ഞിരുന്നു.ദിവ്യ പിള്ളയും ബാസിഗര്‍ എന്ന നായയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. യദു പുഷ്പാകരന്‍, രോഹിത് വി എസ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :