മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ 12ത് മാന്‍ ചിത്രീകരണം തുടങ്ങി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 17 ഓഗസ്റ്റ് 2021 (11:33 IST)

മമ്മൂട്ടിയുടെ പുതിയ ചിത്രമായ പുഴുവിന്റെ പൂജ ഇന്നാണ് നടന്നത്. ഇപ്പോഴിതാ മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ 12ത് മാന്‍ ചിത്രീകരണവും തുടങ്ങിയിരിക്കുകയാണ്. പൂജ ചടങ്ങുകളോടെയാണ് മോഹന്‍ലാല്‍ ചിത്രവും തുടങ്ങിയത്.
ദൃശ്യം 2ന് ഇതേ ടീം വീണ്ടും ഒന്നിക്കുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. നിലവില്‍ ബ്രോ ഡാഡി ചിത്രീകരണ തിരക്കിലാണ് മോഹന്‍ലാല്‍.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ഈ രണ്ടു ചിത്രങ്ങളും നിര്‍മ്മിക്കുന്നത്. ബ്രോ ഡാഡി ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രം ആണെങ്കില്‍ 12ത് മാന്‍ ത്രില്ലര്‍ ആയിരിക്കും.

ശിവദ നായര്‍, അനുശ്രീ, പ്രിയങ്ക നായര്‍, വീണ നന്ദകുമാര്‍, അദിതി രവി , ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :