മോഹന്‍ലാലിന്റെ '12ത് മാന്‍' സെറ്റിലെത്തിയ യുവനടന്‍മാരെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Modified വെള്ളി, 20 ഓഗസ്റ്റ് 2021 (17:25 IST)

മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ 12ത് മാന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഉണ്ണിമുകുന്ദനും സൈജു കുറുപ്പും രാഹുല്‍ മാധവും ടീമിനൊപ്പം ചേര്‍ന്നു. ലൊക്കേഷന്‍ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സൈജു കുറുപ്പ് ആണ് ഇക്കാര്യം അറിയിച്ചത്. മൂവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മോഹന്‍ലാല്‍ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. ബ്രോ ഡാഡി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും അദ്ദേഹം സെറ്റില്‍ എത്തുക.

ശിവദ നായര്‍, അനുശ്രീ, പ്രിയങ്ക നായര്‍, വീണ നന്ദകുമാര്‍, അദിതി രവി , ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റു പ്രധാവേഷങ്ങളിലെത്തുന്നത്.സതീഷ് കുറുപ്പ് ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണ്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :