അനുബന്ധ വാര്‍ത്തകള്‍
- ആശുപത്രിക്കിടക്കയില്‍ നിന്ന് സിനിമ സെറ്റിലേക്ക് പ്രകാശ് രാജ്, സ്വാഗതം ചെയ്ത് കാര്‍ത്തിയും മണിരത്നവും
- മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ രാജാവായി ബാബു ആന്റണി, ചിത്രീകരണം പുരോഗമിക്കുന്നു
- മണിരത്‌നത്തിന്റെ സിനിമയ്ക്കുവേണ്ടി കുതിരസവാരി പരിശീലിക്കുന്ന മലയാളി താരത്തെ മനസ്സിലായോ ?
- ഐശ്വര്യ റായിയ്ക്കൊപ്പം ഉള്ള കുട്ടി താരം ആരാണെന്ന് മനസ്സിലായോ ?
- കാര്‍ത്തി തന്റെ ആരാധകന്,വിക്രമുമായി ഒരുപാട് സംസാരിച്ചു, കാലങ്ങള്‍ക്കുശേഷമുള്ള ആ കണ്ടുമുട്ടലിനെക്കുറിച്ച് ബാബു ആന്റണി
മമ്മൂട്ടിയുടെ 'ബ്ലാക്ക്'ന് ശേഷം ബാബു ആന്റണിയ്‌ക്കൊപ്പം റഹ്മാന്‍, പൊന്നിയിന്‍ സെല്‍വന്‍ ചിത്രീകരണം പുരോഗമിക്കുന്നു
നടന്‍ ബാബു ആന്റണി 'പൊന്നിയന്‍ സെല്‍വന്‍' ചിത്രീകരണത്തിലാണ്. മണിരത്‌നത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതിനോടൊപ്പം തന്റെ പഴയ സിനിമ സുഹൃത്തുക്കളെ വര്‍ഷങ്ങള്‍ക്കുശേഷം കാണുവാനുള്ള ഒരു ചാന്‍സ് കൂടിയായി മാറി ഈ ഷൂട്ടിംഗ്. നേരത്തെ നടന്‍ വിക്രമിനെ കണ്ട സന്തോഷം അദ്ദേഹം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ബ്ലാക്ക് എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം നടന്‍ റഹ്മാനുമായി ഒന്നിച്ച് അഭിനയിക്കാന്‍ സാധിച്ച സന്തോഷത്തിലാണ് ബാബു ആന്റണി.
'ഏറെ നാളുകള്‍ക്ക് ശേഷം റഹ്മാനെ കണ്ടുമുട്ടി. ബ്ലാക്ക് ആയിരുന്നു അവസാന ചിത്രം. ഞങ്ങള്‍ ഒരുമിച്ച് പ്രഭാതഭക്ഷണവും അത്താഴവും കഴിച്ചു. ഗ്വാളിയോറില്‍ 'പൊന്നിയന്‍ സെല്‍വന്‍' ചിത്രീകരണം നടക്കുന്നു'-ബാബു ആന്റണി കുറിച്ചു.
ബാബു ആന്റണി ചിത്രത്തില്‍ ഒരു പുരാതന രാജാവിന്റെ വേഷത്തിലാണ് എത്തുന്നത്.സിനിമയ്ക്കായി കുതിരസവാരി അദ്ദേഹം പരിശീലിച്ചിരുന്നു.