അനുബന്ധ വാര്‍ത്തകള്‍
- ഒരു നാട്ടില്‍ വികസനം വേണമെന്ന് തോന്നേണ്ടത് ആ നാട്ടിലുള്ളവര്‍ക്കാണ്: ജോയ് മാത്യു
- കാറുള്ളവനു മാത്രമല്ല കാല്‍നടക്കാര്‍ക്ക് കൂടെയുള്ളതാണ് കേരളം: വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി ജോയ് മാത്യു
- സ്വന്തം അഹന്തയെ താഴെയിറക്കി നടി ലെന
- അധ്യാപകന്റെ മോശം പരാമര്‍ശം; ഫാറൂഖ് കോളേജിലേക്ക് വിദ്യാര്‍ത്ഥികളുടെ ‘വത്തക്ക’ മാര്‍ച്ച്
- ഒടിയന് മാണിക്യത്തിന് ഒരുപാട് കഥകള്‍ പറയാനുണ്ട്!
കമ്മാരന് സംവിധായകൻ നൽകിയത് ഇവരുടെ സംയുക്ത രൂപം
കമ്മാര സംഭവത്തിലെ ദിലീപിന്റെ വ്യത്യസ്ത ലുക്കുകൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വലിയ ചർച്ചയാണ്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. 94വയസ്സുകാരനായ ദിലീപിന്റെ രൂപമാറ്റമാണ് ഇപ്പോൾ ആളുകളുടെ ചർച്ചാ വിഷയം. ദിലിപിന്റെ പുത്തൻ ലുക്കിനെ പല സിനിമകളിലേയും കഥാപാത്രങ്ങളുമായുള്ള സാമ്യങ്ങൾ ചർച്ചചെയ്യുന്നതിനിടയിൽ കഥാപാത്രത്തിന്റെ രൂപം നിശ്ചയിച്ചതെങ്ങനയെന്നു സംവിധായകൻ വെളിപ്പെടുത്തി.
ലാല്‍ജോസിന്റെ പിതാവിന്റേയും ദിലീപിന്റെ അച്ഛന്റേയും രൂപങ്ങളിൽ നിന്നുമാണ് കമ്മാരന്റെ മൂന്നാം ഗെറ്റപ്പ് രൂപപ്പെടുത്തിയതെന്ന് സംവിധായകന്‍ രതീഷ് അമ്പാട്ട് പറയുന്നു. കഥാപാത്രത്തിനുവേണ്ടി നിരവധി ലുക്കുകൾ പരീക്ഷിച്ചു. എന്നാൽ അതിലൊന്നും തനിക്കു സംത്രിപ്തി ഉണ്ടായിരുന്നില്ല. മുഴുവനായും നരച്ച മുടിയും വ്യത്യസ്തമായ മീശയും ഹെയർസ്റ്റൈലുമുള്ള ലാൽജോസിന്റെ അച്ഛനെ പലതവണ കണ്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്റ്റൈലിനെ ദിലീപിന്റെ പിതാവിന്റെ രൂപവുമായി സംയോജിപ്പിച്ചാണ് കഥാപാത്രത്തിന്റെ രൂപത്തിലേക്കെത്തുന്നത് എന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിൽ വിധായകൻ വ്യക്തമാക്കുന്നു.
ദിവസവും അഞ്ചു മണിക്കുറോളം സമയം ചിലവിട്ടാണ് കമ്മാരനെ ഒരുക്കിയെടുക്കുന്നത്. അഞ്ചു മണിക്കൂർ മാത്രമേ ഈ മേക്കപ്പിൽ ചിത്രീകരിക്കാനാകു. എന്‍.ജി. റോഷന്റെ നേതൃത്വത്തിലുള്ള പ്രോസ്തറ്റിക് മേക്കപ്പ് സംഘമാണ് കമ്മാരന്റെ രൂപമാറ്റങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. സിനിമയുടെചിത്രീകരണം പുരോഗമിക്കുകയാണ്.
അടുത്ത ലേഖനം