1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actress Lena shaved haire

സ്വന്തം അഹന്തയെ താഴെയിറക്കി നടി ലെന

ചിത്രം ഇൻസ്റ്റാഗ്രാമിൽ വൈറൽ

സിനിമ
സ്വന്തം അഹന്തയെ ഒഴിവാക്കുക എന്നതാണ് പഴനിയിൽ തല മുണ്ഡനം ചെയ്യുന്നതിനു പിന്നിലെ ഐതീഹ്യം. ഇപ്പോൾ മലയാള സിനിമ താരം ലെന തല മുണ്ഡനം ചെയ്ത് മഞ്ഞൾ പുരട്ടി ഇരിക്കുന്ന ചിത്രമാണ് ഇൻസ്റ്റാഗ്രാമിലെ പ്രധാന ചർച്ചാ വിഷയം. 
 
ലെന തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ചിത്രം പുറത്തു വിട്ടത്. ചിത്രം പോസ്റ്റ് ചെയ്ത ഉടൻ തന്നെ ഫോളോവേഴ്സ് കമന്റുകളുമായി രംഗ പ്രവേശനം ചെയ്തു. തല മൊട്ടയടിച്ചതിന് പിന്നിൽ പ്രത്യേക കാരണങ്ങൾ ഉള്ളതായൊന്നും ലെന വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ലെന ടാറ്റു അടിച്ചപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.
അടുത്ത ലേഖനം
ആ പുഴയ്ക്ക് പറയാന്‍ ഒരുപാട് കഥകളുണ്ട്, ഒടിയന്റെ ചിത്രീകരണം കണ്ട് ഞെട്ടി ആരാധകര്‍!