1. വിനോദം
  2. സിനിമ
  3. അണിയറ
  4. Kho Kho release date

റിലീസ് പ്രഖ്യാപിച്ച് രജിഷ വിജയന്റെ ഖോ ഖോ

ഖോ ഖോ
രജിഷ വിജയന്‍ നായികയായെത്തുന്ന പുതിയ ചിത്രമാണ് ഖോ ഖോ.സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. വിഷു റിലീസായി സിനിമ പ്രദര്‍ശനത്തിനെത്തും.ഏപ്രില്‍ 14 നാണ് പ്രേക്ഷകരിലേക്കെത്തുന്നത്.
 
 ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ റിജി നായരാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. യഥാര്‍ത്ഥ ഖോ ഖോ കളിക്കാരും സിനിമയുടെ ഭാഗമാണ്. രണ്ടു കാലങ്ങളിലൂടെ ആണ് ഖോ ഖോ സഞ്ചരിക്കുന്നത്.
 
ടോബിന്‍ തോമസ് ചിത്രത്തിന്റെ ഛായഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോയാണ് സിനിമ നിര്‍മ്മിക്കുന്നത്. രജീഷ വിജയന്റെ രണ്ടാമത്തെ സ്‌പോര്‍ട്‌സ് ചിത്രമാണിത്. ഫൈനല്‍സ് എന്ന ചിത്രത്തില്‍ സൈക്ലിസ്റ്റായി നടി അഭിനയിച്ചിരുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ഹോളി' ആഘോഷിച്ച് മോളിവുഡ് താരങ്ങള്‍, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു