കയ്യില്‍ വിലങ്ങുമായി ധനുഷ്, 'കര്‍ണന്‍' പുത്തന്‍ അപ്‌ഡേറ്റ് നല്‍കി രജീഷ വിജയന്‍ !

കെ ആര്‍ അനൂപ്| Last Modified ശനി, 3 ഏപ്രില്‍ 2021 (12:45 IST)

ധനുഷ്-രജീഷ വിജയന്‍ ചിത്രം കര്‍ണന്‍ റിലീസിന് ഒരുങ്ങുകയാണ്. ഏപ്രില്‍ ഒമ്പതിന് പ്രദര്‍ശനത്തിനെത്താനിരിക്കുന്ന സിനിമയുടെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായി. യു എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചതെന്ന് രജീഷ വിജയന്‍ പറഞ്ഞു.ചിത്രത്തിന്റെ കേരളത്തിലെ വിതരണവകാശം ആശിര്‍വാദ് സിനിമാസാണ് സ്വന്തമാക്കിയിരിക്കുന്നത്.മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ശക്തമായ കഥാപാത്രത്തെ മലയാളിതാരം ലാലും അവതരിപ്പിക്കുന്നുണ്ട്.

അടുത്തിടെ പുറത്തിറങ്ങിയ ടീസറിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുന്ന ഒരു യോദ്ധാവായാണ് 'കര്‍ണന്‍' ടീസറില്‍ ധനുഷിനെ കാണാനായത്. ഗ്രാമത്തിലെ മുഴുവന്‍ ണ്‍ ജനങ്ങളുടെയും പ്രതീക്ഷയായി, കുതിരപ്പുറത്ത് കയ്യില്‍ ഒരു വാളുമായി വരുന്ന ധനുഷിന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു.വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനുവാണ് ചിത്രത്തിന്റെ നിര്‍മാണം. സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :