തമിഴില്‍ രണ്ട് മലയാളത്തില്‍ ഒന്ന്, ലാലിന്റെ മൂന്ന് ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക് !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 മാര്‍ച്ച് 2021 (12:43 IST)

ഒരേസമയം മൂന്ന് ചിത്രങ്ങളാണ് ലാലിന്റെ റിലീസിനൊരുങ്ങുന്നത്. അതില്‍ രണ്ട് ചിത്രങ്ങള്‍ തമിഴിലാണെന്നതാണ് ശ്രദ്ധേയമായ കാര്യം. ടോവിനോയുടെയൊപ്പം 'കള'യില്‍ ശക്തമായ വേഷത്തില്‍ ലാലും എത്തുന്നുണ്ട്. ഈ ചിത്രം ഇന്ന് പ്രദര്‍ശനം ആരംഭിക്കും. ധനുഷിനൊപ്പം 'കര്‍ണന്‍' എന്ന ചിത്രത്തിലും കാര്‍ത്തിയോടൊപ്പം 'സുല്‍ത്താന്‍' എന്ന തമിഴ് ചിത്രത്തിലും ലാല്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും. രജിഷ വിജയനാണ് നായിക. ഏപ്രില്‍ 2ന് പ്രദര്‍ശനത്തിനെത്തുന്ന 'സുല്‍ത്താന്‍' ഭാഗ്യരാജ് കണ്ണനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് നായിക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :