ഫഹദിനെ പൊക്കിയെടുത്ത് ബാബുരാജ്, 'ജോജി' ചിത്രം ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 3 ഏപ്രില്‍ 2021 (12:42 IST)

ഫഹദ് ഫാസില്‍ നായകനായെത്തുന്ന 'ജോജി' റിലീസിന് ഒരുങ്ങുകയാണ്. ഫഹദിന്റെ സഹോദരനായി ബാബുരാജും സിനിമയില്‍ മുഴുനീള കഥാപാത്രമായി എത്തുന്നുണ്ട്. ജോജിയെ
പൊക്കിയെടുത്ത് നില്‍ക്കുന്ന ജോമോന്‍
ചേട്ടായി എന്ന് കുറിച്ചുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം പങ്കുവെച്ചത്. ഫഹദ് മികച്ച പ്രകടനം തന്നെ പുറത്തെടുത്തിട്ടുണ്ട്. ഇതുവരെ കാണാത്ത ബാബുരാജ്
കഥാപാത്രമായിരിക്കും ജോജിലേത്.

മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ ഒരുക്കുന്ന ചിത്രം കൂടി ആയതിനാല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്കുള്ളത്.ഉണ്ണിമായ, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ശ്യാം പുഷ്‌കരാണ് തിരക്കഥ ഒരുക്കുന്നത്. ഷേക് സ്പിയറിന്റെ വിഖ്യാത നാടകം മാക്ബത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :