അനുബന്ധ വാര്‍ത്തകള്‍
- 'പൂക്കളര്‍ ഷര്‍ട്ടിട്ട കടുവ'; ഷാജി കൈലാസ് ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പൃഥ്വിരാജ്
- 'നിന്നോട് ചേരാന്‍',സ്റ്റാറിലെ വീഡിയോ സോങ് ശ്രദ്ധ നേടുന്നു
- മുല്ലപ്പെരിയാര്‍ വിഷയം, തമിഴ്നാട്ടില്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ച് പ്രതിഷേധം
- ഒരു പൃഥ്വിരാജ് മാതൃക,പരിമിതികളെ തോല്പിച്ച് നടന്‍, കടുവ ലൊക്കേഷനിലെ ചെറിയ ഹോട്ടല്‍ മുറി ജിം ആക്കിമാറ്റി താരം
- ഡ്രൈവിങ് ലൈസന്‍സിലെ സുരാജിന്റെ കഥാപാത്രം ചെയ്യാനും പൃഥ്വിരാജ് തയ്യാറായിരുന്നു; മമ്മൂട്ടിയെ ഒരിക്കല്‍ കൂടി വിളിക്കാന്‍ രാജു സച്ചിയോടും ജീന്‍ പോളിനോടും പറഞ്ഞു
സംയുക്ത എത്തി,കടുവാക്കുന്നേല്‍ കുറുവാച്ചന്റെ എല്‍സയാകാന്‍
പൃഥ്വിരാജിന്റെ കടുവ രണ്ടാം ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. ടീമിനൊപ്പം നടി സംയുക്ത മേനോന്‍ ചേര്‍ന്നു.എല്‍സ എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേരെന്ന് നടി പറയുന്നു.
70 ദിവസത്തെ ഷെഡ്യൂളാണ് ഇതെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമായിരുന്നതിനാല്‍ തന്നെ അതിന്റെ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയാണ് ഷൂട്ടിംഗ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷാജി കൈലാസ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 17 നാണ് ആരംഭിച്ചത്. നടി സംയുക്ത മേനോനാണ് നായിക.ദിലീഷ് പോത്തന്‍,സായികുമാര്‍, സിദ്ദീഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, രാഹുല്‍ മാധവന്‍ തുടങ്ങിയവരും സിനിമയില്‍ ഉണ്ടെന്നാണ് വിവരം.