അനുബന്ധ വാര്‍ത്തകള്‍
- താമരശേരി ചുരത്തിൽ ഞായറാഴ്ച മുതൽ വാഹനം ഓടിത്തുടങ്ങും
- ഭീകരന് മുന്നിലെത്തുമ്പോള്‍ മേശയ്ക്ക് ഇരുവശവും ഇരുന്ന് ചര്‍ച്ച നടത്താമെന്നാണോ സൈന്യം പറയേണ്ടതെന്ന് ജയ്റ്റ്ലി
- മലപ്പുറം കോട്ടക്കുന്നിൽ കണ്ടത് ജെസ്നയെ അല്ലെന്ന് സുരക്ഷാ ജീവനക്കാരൻ
- കശ്മീരിൽ കൊല്ലപ്പെട്ടത് ഐ എസ് ജമ്മു കശ്മീർ തീവ്രവാദികളെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയും
- വീട്ടിലെ പൊടി തട്ടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും
രൌദ്ര ഭാവത്തിലേക്ക് പകർന്നാടി ജോജു ജോർജ്; ജോസഫിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ മമ്മൂട്ടി പുറത്തുവിട്ടു
ജോജു ജോർജ് കേന്ദ്ര കഥാപാത്രമാകുന്ന ജോസഫിന്റെ പോസ്റ്റർ മമ്മൂട്ടി പുറർത്തുവിട്ടു. മാസ് ലുക്കി ജോജു ആദ്യമായി പ്രത്യക്ഷപ്പെടുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ജോസഫ് എന്ന വിരമിച്ച പൊലീസ് ഓഫീസറുടെ കഥ പറയുന്ന സിനിമ സംവിധാനം ചെയ്യുന്നത്. എം പദ്മകുമാറാണ്.
ജോജു ജോർജ് എന്ന അഭിനയതാവിന്റെ വേഷപ്പകർച്ചകൊണ്ട് തന്നെ പോസ്റ്റർ ചർച്ചയായിട്ടുണ്ട്. മാസ് സാൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് ജോജു പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷാഹി കബീറാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ഇര്‍ഷാദ്, സിനില്‍, മാളവിക മേനോന്‍ എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡ്രീം ഷോട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത് പ്രസൂനാണ് ചിത്രം നിമ്മിക്കുന്നത്, മനീഷ് മാധവനാണ് സിനിമക്കായി ക്യാമറ ചലിപ്പിക്കുന്നത്. രഞ്ജിന്‍ രാജുവാണ് സംഗീതം ഒരുക്കുന്നു. ചിത്രം ഈ വർഷം തന്നെ തീയറ്ററുകളിലെത്തും.