അനുബന്ധ വാര്‍ത്തകള്‍
- കേരളത്തില്‍ 400 തിയേറ്ററുകളില്‍ ഒടിയന്, 10 ദിവസം കൊണ്ട് 100 കോടി ലക്ഷ്യം!
- മമ്മൂട്ടി വരില്ല, ദിലീപ് കനിയുമോ? ആളൂരും സലിം ഇന്ത്യയും ഒന്നിച്ചു- എല്ലാം ഇവരുടെ തിരക്കഥയായിരുന്നോ?
- ഗ്രേറ്റ്ഫാദറിന്റെ ടോട്ടല്‍ കളക്ഷന്‍ ഉടന്‍ വീഴും - ഒരു ഡെറിക് അറ്റാക്ക് !
- ആളൂരിന്റെ ആഗ്രഹം സഫലമാകണമെങ്കിൽ മമ്മൂട്ടി കനിയണം, ഞെട്ടിച്ച് അഡ്വക്കേറ്റ് ആളൂർ!
- ഡെറിക് ഒരു തുടക്കം മാത്രം, വരാനിരിക്കുന്നത് മമ്മൂട്ടിയുടെ വെടിക്കെട്ട് ചിത്രങ്ങൾ!
മണിയന്‍പിള്ള രാജു കഥ കേട്ടു, മമ്മൂട്ടിക്ക് പകരം മോഹന്‍ലാല്‍ എത്തി; പടം ബമ്പര്‍ ഹിറ്റായി!
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു ദേവാസുരം. ആ ചിത്രത്തിലെ മംഗലശ്ശേരി നീലകണ്ഠനാകാന്‍ രഞ്ജിത് ആദ്യം മനസില്‍ കണ്ടത് മമ്മൂട്ടിയെയായിരുന്നു. മമ്മൂട്ടിക്ക് അത് സമ്മതവുമായിരുന്നു. എന്നാല്‍ ചില പ്രത്യേക കാരണങ്ങളാല്‍ മമ്മൂട്ടിക്ക് ആ സിനിമ നഷ്ടമായി. ദേവാസുരം ചരിത്ര വിജയവുമായി.
രഞ്ജിത് പിന്നീട് ‘ആറാം തമ്പുരാന്’ ആലോചിച്ചപ്പോള്‍ ജഗന്നാഥന് എന്ന കേന്ദ്ര കഥാപാത്രമായി മമ്മൂട്ടിയെയും ആലോചിച്ചിരുന്നു. അസുരവംശത്തിന് ശേഷം മനോജ് കെ ജയനെ നായകനാക്കി മറ്റൊരു സിനിമയായിരുന്നു ആദ്യം ഷാജിയും രഞ്ജിത്തും ചേര്‍ന്ന് പദ്ധതിയിട്ടത്. മനോജ് അല്ലെങ്കില്‍ മമ്മൂട്ടി എന്നായിരുന്നു തീരുമാനം. എന്നാല്‍ ആ തീരുമാനം മാറുന്നത് മണിയന്‍പിള്ള രാജു ഈ കഥ കേള്‍ക്കുന്നതോടെയാണ്.
ഇത് ഒന്നാന്തരം കഥയാണെന്നും മോഹന്‍ലാല്‍ നായകനായാല്‍ ഗംഭീരമാകുമെന്നും ഷാജിയോടും രഞ്ജിത്തിനോടും രാജു പറഞ്ഞു. ഇതിനകം നിര്‍മ്മാതാവ് സുരേഷ്കുമാറില്‍ നിന്നും കഥ കേട്ട മോഹന്‍ലാലിനും താല്‍പ്പര്യമായി. അങ്ങനെയാണ് ആറാം തമ്പുരാന് ഒരു മോഹന്‍ലാല്‍ ചിത്രമായി മാറുന്നത്.
പിന്നീട്, ഷാജിയും രഞ്ജിത്തും ചേര്‍ന്ന് തമ്പുരാന് ശൈലിയില്‍ ഒരു മമ്മൂട്ടിച്ചിത്രമെടുത്തു. അതായിരുന്നു മെഗാഹിറ്റായ ‘വല്യേട്ടന്’.