താമരശേരി ചുരത്തിൽ ഞായറാഴ്ച മുതൽ വാഹനം ഓടിത്തുടങ്ങും

Sumeesh| Last Updated: ശനി, 23 ജൂണ്‍ 2018 (08:18 IST)
കോഴിക്കോട്: ശക്തമായ മഴയേയും ഉരുൾപൊട്ടലിനേയും തുടർന്ന് അടച്ചിട്ട താമരശേരി ചുരം ഞായറാഴ്ച മുതൽ യാത്രവാഹനങ്ങൾക്ക് തുറന്നുകൊടുക്കും. ചുരത്തിലൂടെ കെ എസ് ആർ ടി സി അടക്കമുള്ള യാത്രാ വാഹനങ്ങൾ കടത്തിവിടുമെന്ന് ഗതാഗത മന്ത്രി എ കെ ശശിന്ദ്രനും തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണനും അറിയിച്ചു.

എഞ്ജിനിയർമാർ പരിശോധന നടത്തി സുരക്ഷ ഉറപ്പ് വരുത്തിയതിന് ശേഷമാണ് യാത്രാ വാഹനങ്ങൾക്ക് ചുരം തുറന്നു കൊടുക്കാൻ തീരുമാനമെടുത്തത്. ചരക്ക് വഹനങ്ങൾക്ക് നിലവിലുള്ള നിരോധനം തുടരാനാണ് തീരുമനം. വൺ‌വേ അടിസ്ഥാനത്തിലായിരിക്കും വാഹനങ്ങൾ ചുരത്തിലൂടെ കടത്തിവിടുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :