'അജഗജാന്തരം' സംവിധായകന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ജയസൂര്യ, ടിനു പാപ്പച്ചനൊപ്പം വര്‍ക്ക് ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് നടന്‍
'അജഗജാന്തരം' എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചന്റെ അടുത്ത ചിത്രത്തില്‍ നായകനാകാന്‍ ജയസൂര്യ. നടന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
'ഞങ്ങളുടെ പ്രോജക്ടിന് ഒരു രൂപമായി വരുന്നതില്‍ വളരെ ആവേശത്തിലാണ്. ഈ ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കാത്തിരിക്കുന്നു'- ജയസൂര്യ കുറിച്ചു.
വൈകാതെ എത്തും എന്നാണ് ടിനു പാപ്പച്ചന്‍ പറഞ്ഞത്.
നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഈശോ റിലീസിനായി കാത്തിരിക്കുകയാണ് ജയസൂര്യ.