കെ ആര്‍ അനൂപ്|
Last Modified വെള്ളി, 31 ഡിസംബര്‍ 2021 (16:38 IST)
നടന്‍ ജയസൂര്യയുടെ വരാനിരിക്കുന്ന ചിത്രമാണ് ജോണ്‍ ലൂഥര്‍. അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന സിനിമയുടെ
പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്.
'ജോണ്‍ ലൂഥറി'ല്‍ ദീപക് പറമ്പോള്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.
ചിത്രത്തിലെ തന്റെ ഡബ്ബിംഗ് ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് നടന്‍.
അണിയറപ്രവര്‍ത്തകരുമൊത്തുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തു.
ത്രില്ലര്‍ ചിത്രത്തില്‍ അദിതി രവി, ദീപക്, തന്‍വി റാം, സിദ്ദിഖ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ് പി മാത്യുവാണ് നിര്‍മ്മാണം. ചിത്രത്തിന്റെ സംഗീതം ഷാന്‍ റഹ്മാനാണ് ഒരുക്കുന്നത്.
ഛായാഗ്രഹണം റോബി വര്‍ഗീസ് രാജും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറും ആണ് നിര്‍വഹിക്കുന്നത്.