അനുബന്ധ വാര്‍ത്തകള്‍
- 'ആദ്യം എന്നെ അടിച്ച് താഴെയിട്' ധ്യാനിനോട് വിനീത് !
- ‘ഒരു കാരണവശാലും അയാൾ എന്നെ വിളിക്കാൻ പാടില്ല’- ധ്യാൻ ശ്രീനിവാസിനോട് നയൻതാര !
- ‘അതെന്താ എനിക്കും പാടാന്‍ പാടില്ലേ? ഞാനും ശ്രീനിവാസന്റെ മോന് തന്നെയാ‘; ജൂഡിനോട് ദേഷ്യപ്പെട്ട് ധ്യാൻ
- മമ്മൂട്ടി സ്റ്റാലിൻ, വിനയ് ഫോർട്ട് ലൈനിൻ - ചെ ഗുവേരയോ ? !
- സൂയിസൈഡ് ഓർ മർഡര്‍ - സുശാന്തിന്റെ ജീവിതം അഭ്രപാളികളില്‍
സത്യനേശന്‍ നാടാരെ പരിചയമില്ലേ? ധ്യാന്‍ ശ്രീനിവാസനോട് ചോദിക്കൂ...
ധ്യാൻ ശ്രീനിവാസൻ അടുത്തതായി ഒരു ഡിറ്റക്‍ടീവ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നവാഗതനായ ജിത്തു വയലിൽ സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലർ സിനിമയില്‍ ധ്യാൻ ചെയ്യുന്ന ക്യാരക്ടറിൻറെ പേര് പുറത്തുവന്നിരിക്കുകയാണ്. ‘സത്യനേശൻ നാടാർ' എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ബിപിൻ ചന്ദ്രൻ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
‘ഏജൻറ് സായ് ശ്രീനിവാസ ആത്രേയ' എന്ന തെലുങ്ക് സിനിമയുടെ റീമേക്കാണ് ഈ സിനിമ. എന്നാൽ തെലുങ്കു ചിത്രത്തിൽ നിന്ന് വ്യത്യസ്തമായിരിക്കും ഈ ഡിറ്റക്ടീവ് ചിത്രം. ചിത്രത്തിനു വേണ്ടി ധ്യാൻ ശരീരഭാരം കുറച്ചിരിക്കുകയാണ്.
സാം സി എസ് ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. അഭിനന്ദൻ രാമാനുജൻ ഛായാഗ്രഹണം നിർവഹിക്കുന്നു. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഉടൻ തന്നെ പുറത്തിറങ്ങാനാണ് സാധ്യത. നിലവിൽ ‘ഹിഗ്വിറ്റ' എന്ന് സിനിമയുടെ ഭാഗമാണ് ധ്യാൻ.
അടുത്ത ലേഖനം