അനുബന്ധ വാര്‍ത്തകള്‍
- വിശാലിന്റെ നായികയായതിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് മുക്ത
- ഫഹദ് ഫാസിലിന് പ്രിയപ്പെട്ട മമ്മൂട്ടിച്ചിത്രങ്ങള്‍ ഇവയാണ് !
- മമ്മൂട്ടി ഗ്ലാസ് താഴ്ത്തിയില്ല, “തുറക്കെടോ” എന്നായി അവര്‍; കൈയ്യിട്ട് മമ്മൂട്ടിയെ പിടിക്കാനായി ശ്രമം - പിന്നീട് നടന്നത്...
- പിഷാരടിയുടെ ഫാമിലി എന്റർടെയ്നർ ചിത്രം, സന്തോഷമറിയിച്ച് നവ്യയും പേളി മാണിയും !
- എം ടിക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാലും മമ്മൂട്ടിയും
മമ്മൂട്ടി സ്റ്റാലിൻ, വിനയ് ഫോർട്ട് ലൈനിൻ - ചെ ഗുവേരയോ ? !
നടൻ വിനയ് ഫോർട്ട് സോഷ്യൽ മീഡിയയിലൂടെ മമ്മൂട്ടിക്കൊപ്പമുള്ള കൗതുകമുണർത്തുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ്. മമ്മൂട്ടി ജോസഫ് സ്റ്റാലിനായും വിനയ് ഫോർട്ട് ലെനിനായുളള എഡിറ്റ് ചെയ്ത ചിത്രങ്ങളാണ്. കൂടെ ഇരുവരുടെയും യഥാർത്ഥ ചിത്രങ്ങളും ഉണ്ട്.
അപ്പോൾ ചെഗുവേര എവിടെപ്പോയി എന്നാണ് ചിലർ ചോദിക്കുന്നത്. നടി ദിവ്യപ്രഭയും ചിത്രത്തിന് രസകരമായ മറുപടിയുമായി എത്തിയിട്ടുണ്ട്. വിപ്ലവ നായകന്മാരായ സ്റ്റാലിന്റെയും ലെനിന്റെയും ജീവിതത്തെ ആസ്പദമാക്കി സിനിമ ചെയ്യാനുള്ള ഒരുക്കമാണോ എന്നുമറിയില്ല.
ഏതായാലും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ ശ്രദ്ധേയമാകുകയാണ്. വിനയ് ഫോർട്ടിൻറെ അടുത്തതായി പുറത്തുവരാനിരിക്കുന്ന ചിത്രം ചുരുളി ആണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയിൽ ചെമ്പൻ വിനോദും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
അതേസമയം, ജയസൂര്യ നായകനായെത്തുന്ന വെള്ളം എന്ന സിനിമയുടെയും ഭാഗമാണ് വിനയ് ഫോർട്ട്.
അടുത്ത ലേഖനം