'ആദ്യം എന്നെ അടിച്ച് താഴെയിട്' ധ്യാനിനോട് വിനീത് !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 28 സെപ്‌റ്റംബര്‍ 2019 (19:19 IST)
കുടുംബം എന്ന് വിളിക്കാം ശ്രീനിവാസന്റെ കുടുംബത്തെ. അച്ഛന്റെ വഴിയെ തന്നെ രണ്ട് മക്കളും സിനിമയിൽ തിരക്കുള്ളവരായി മാറി. വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഇപ്പോൾ സിനിമ എഴുത്തുകാരും സംവിധായകരുമാണ്. എന്ന സിനിമയിൽ അനിയന് മുന്നിൽ ഒരു അഭിനയതാവായി നിന്ന അനുഭവം തുറന്നു പറയുകയാണ് ഇപ്പോൾ വിനീത് ശ്രീനിവാസൻ.

ധ്യാൻ സംവിധായകാണ് എന്ന് ബോധ്യത്തോടെയും ആദരവോടെയുമാണ് സെറ്റിൽ ഒരു അഭിനയതാവായി താൻ നിന്നത് എന്ന് പറയുന്നു. 'ഒരു സെറ്റിലേക്ക് ചെല്ലുമ്പോൾ ആ ഡയറക്ടറെ മനസുകൊണ്ട് അംഗീകരിച്ചാണ് നമ്മൾ ചെല്ലുന്നത്. ധ്യാൻ സംവിധായകനാണ് എന്ന് ബോധ്യവും ആദരവും എനിക്കുണ്ടായിരുന്നു.

ലൗ ആക്ഷൻ ഡ്രാമയിൽ എന്റെ രീതികൾ ഇല്ല. ധ്യാൻ എന്താണോ ആഗ്രഹിക്കുന്നത് അത് മനസിലാക്കി ഡെലിവർ ചെയ്യാനാണ് ശ്രമിച്ചിരിക്കുന്നത്. ധ്യാനിന്റെ ഹ്യൂമർ എന്നത് അവന്റെ മാത്രം ഹ്യൂമറാണ് അത് അവൻ പറയുന്നതുപോലെ തന്നെ ചെയ്യണം. ആകെ ചെയ്തിട്ടുള്ള സൂത്രപ്പണി ഫൈറ്റ് രംഗത്തിലാണ്.

എനിക്ക് ഈ ഫൈറ്റ് എല്ലാം വലിയ കഷ്ടപ്പാടാണ്. ലൗ ആക്ഷൻ ഡ്രാമയിൽ നിവിനുമൊത്തുള്ള ഫൈറ്റ് സീൻ ഉണ്ട്. ആദ്യം തന്നെ എന്നെയിടിച്ച് താഴെയിട് അപ്പോൾ പിന്നെ ഇവന്മാർ അടിച്ചോളുമല്ലോ എന്ന് ഞാൻ ധ്യാനിനോട് പറഞ്ഞു. അത് ധ്യാൻ ആയതുകൊണ്ട് മാത്രം നടന്നു മറ്റൊരു ഡയറക്ടറോട് അങ്ങനെ പറയാൻ പറ്റില്ലല്ലോ. വിനീത് പറഞ്ഞു
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :