വര്‍ഷങ്ങള്‍ക്ക് ശേഷം ഭാവനയെ കണ്ട് 'പുഴു' സംവിധായിക രത്തീന,'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 25 ജൂലൈ 2022 (10:07 IST)
ഭാവനയും ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് 'ന്റിക്കാക്കക്കൊരു പ്രേമോണ്ടാര്‍ന്ന്'. ജൂണ്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ചിത്രീകരണ സെറ്റിലെത്തി ഭാവനയെ കണ്ട് സൗഹൃദം പങ്കിട്ട് സംവിധായിക രത്തീന.

'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള കൂടിക്കാഴ്ച . ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് ഷൂട്ടിങ് പുരോഗമിക്കുന്നു.'-രത്തീന കുറിച്ചു.

രത്തീനയുടെ ആദ്യ സംവിധാന സംരംഭം പുഴുവിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം സോണി ലിവിലൂടെയാണ് റിലീസിനെത്തിയത്.
ഉയരെ എന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രിയദര്‍ശന്‍, രേവതി ആശ കേളുണ്ണി എന്നിങ്ങനെ നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവസമ്പത്തുമായി രത്തീന പുഴു സംവിധാനം ചെയ്തത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :