അനുബന്ധ വാര്‍ത്തകള്‍
- 'സ്വപ്നസാക്ഷാത്കാരം', ഇന്ദ്രജിത്തിനൊപ്പം ആന്‍ അഗസ്റ്റിന്‍, നെറ്റ്ഫ്ലിക്സ് ചിത്രം വരുന്നു
- ത്രില്ലടിപ്പിക്കാന്‍ ഇന്ദ്രജിത്തും സുരാജും, 'പത്താം വളവ്' ഫസ്റ്റ് ലുക്ക്
- 'കമ്മാര സംഭവം' സംവിധായകന് രതീഷ് അമ്പാട്ടിന്റെ അടുത്ത ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, ആന്‍ അഗസ്റ്റിന്‍, അപര്‍ണ ബാലമുരളി എന്നീ താരങ്ങള്‍ !
- സുരാജ് വെഞ്ഞാറമൂടിനൊപ്പം ആസിഫ് അലി, അണിയറയില്‍ പുതിയ ചിത്രം, അഭിനേതാക്കളെ തേടി നിര്‍മ്മാതാക്കള്‍
- ഞാന്‍ നിമിഷയ്ക്കും പൃഥ്വിരാജ് ജിയോ ബേബിക്കും മെസേജ് അയച്ചു'; ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇഷ്ടമായെന്ന് സുപ്രിയ മേനോന്
6 വര്‍ഷത്തിനുശേഷം നടി ആന്‍ അഗസ്റ്റിന്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു, സുരാജിനൊപ്പം ഓട്ടോറിക്ഷക്കാരന്റെ ഭാര്യയായി നടി
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആന്‍ അഗസ്റ്റിന്‍ സിനിമയിലേക്ക് തിരിച്ചെത്തുകയാണ്.2015 ല്‍ പുറത്തിറങ്ങിയ 'നീനാ' എന്ന ചിത്രത്തിലാണ് താരത്തെ ഒടുവിലായി കണ്ടത്.'ക്ലിന്റ്' എന്ന ചിത്രം ഒരുക്കിയ ഹരികുമാറാണ് ഈ സംവിധാനം ചെയ്യുന്നത്. എം മുകുന്ദന്റെ ചെറുകഥയായ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. അദ്ദേഹം തന്നെയാണ് ഈ സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്.
സ്വാസിക,ജനാര്‍ദനന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നാളെ മുതല്‍ ചിത്രീകരണം ആരംഭിക്കും. മാഹിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
അലസനായ ഓട്ടോറിക്ഷ ഡ്രൈവര്‍ സജീവനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. പിന്നീട് രാധികയെ വിവാഹം കഴിക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ. ശക്തമായ കഥാപാത്രത്തെയാണ് ആന്‍ അവതരിപ്പിക്കുന്നത്.അളഗപ്പന്‍ ഛായാഗ്രഹണവും ഔസേപ്പച്ചന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു.പ്രഭാവര്‍മ്മയുടെതാണ് വരികള്‍.