അനുബന്ധ വാര്‍ത്തകള്‍
- 'അനുഗ്രഹീതന്‍ ആന്റണി' റിലീസിനൊരുങ്ങുന്നു, പുതിയ വിശേഷങ്ങളുമായി സണ്ണി വെയ്ന്‍
- 'അനുഗ്രഹീതന്‍ ആന്റണി'യില്‍ മാധവനായി ഇന്ദ്രന്‍സ്, ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്
- എന്താണ് ടെക്നോ ഹൊറര്‍ ? മഞ്ജുവാര്യര്‍-സണ്ണി വെയ്ന്‍ ചിത്രം 'ചതുര്‍മുഖം' റിലീസിനൊരുങ്ങുന്നു
- ചിയേഴ്‌സ് പറഞ്ഞ് ഫഹദും സൗബിനും, 'ഇരുള്‍' ലൊക്കേഷന്‍ ചിത്രം പുറത്ത് !
- രണ്ട് മില്യണ്‍ കാഴ്ചക്കാരുമായി 'കുറുപ്പ്' ടീസര്‍, നന്ദി അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍ !
'അനുഗ്രഹീതന്‍ ആന്റണി' തിയേറ്ററുകളിലേക്ക്, റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
അനുഗ്രഹീതന്‍ ആന്റണി റിലീസ് പ്രഖ്യാപിച്ചു. നവാഗതനായ പ്രിന്‍സ് ജോയ് സംവിധായകനാകുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നാണ് നായകനായി എത്തുന്നത്. ഏപ്രില്‍ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.പുതിയ പോസ്റ്റര്‍ പുറത്തിറക്കിക്കൊണ്ട് നിര്‍മ്മാതാക്കള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍ ഗൗരി കിഷന്‍ ആണ് നായിക. യു സര്‍ട്ടിഫിക്കറ്റാണ് 'അനുഗ്രഹീതന്‍ ആന്റണി'യ്ക്ക് ലഭിച്ചത്.
സുരാജ് വെഞ്ഞാറമൂട്,ബൈജു,സിദ്ദിഖ്, ഇന്ദ്രാന്‍സ്, ജാഫര്‍ ഇടുക്കി, മണികന്ദന്‍ ആചാരി,മുത്തുമണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവീന്‍ ടി മണിലാലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിഷ്ണു ആര്‍ നായര്‍, അശ്വിന്‍ പ്രകാശ് എന്നിവരുടെയാണ് കഥ. സെല്‍വകുമാര്‍ ഛായാഗ്രാഹണവും അര്‍ജുന്‍ ബെന്‍ എഡിറ്റിംഗും ചെയ്യുന്നു. ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്തിണ് ചിത്രം നിര്‍മ്മിക്കുന്നത്.