'അനുഗ്രഹീതന്‍ ആന്റണി' റിലീസിനൊരുങ്ങുന്നു, പുതിയ വിശേഷങ്ങളുമായി സണ്ണി വെയ്ന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 20 മാര്‍ച്ച് 2021 (11:16 IST)

അനുഗ്രഹീതന്‍ ആന്റണി റിലീസിന് ഒരുങ്ങുകയാണ്.നവാഗതനായ പ്രിന്‍സ് ജോയ് സംവിധായകനാകുന്ന ചിത്രത്തില്‍ സണ്ണി വെയ്‌നാണ് നായകനായി എത്തുന്നത്. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അടുത്തുതന്നെ റിലീസ് ഉണ്ടാവുമെന്നും സണ്ണി വെയ്‌നും പറഞ്ഞു.റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍ ഗൗരി കിഷന്‍ ആണ് നായിക.

സിദ്ദിഖ്, ഇന്ദ്രാന്‍സ്, ജാഫര്‍ ഇടുക്കി, മണികന്ദന്‍ ആചാരി, സുരാജ് വെഞ്ഞാറമൂട്, ബൈജു, മുത്തുമണി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നവീന്‍ ടി മണിലാലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിഷ്ണു ആര്‍ നായര്‍, അശ്വിന്‍ പ്രകാശ് എന്നിവരുടെയാണ് കഥ. സെല്‍വകുമാര്‍ ഛായാഗ്രാഹണവും അര്‍ജുന്‍ ബെന്‍ എഡിറ്റിംഗും ചെയ്യുന്നു. ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്തിണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :