'അനുഗ്രഹീതന്‍ ആന്റണി'യില്‍ മാധവനായി ഇന്ദ്രന്‍സ്, ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

കെ ആര്‍ അനൂപ്| Last Modified ശനി, 13 മാര്‍ച്ച് 2021 (09:28 IST)

ഹാസ്യത്തിലൂടെ സിനിമയിലെത്തി പ്രതിഭയുള്ള നടനാണെന്ന് കാലം തെളിയിച്ച കലാകാരനാണ് ഇന്ദ്രന്‍സ്. ചെറിയ വേഷത്തില്‍ ആണെങ്കില്‍ പോലും ഇന്നും യാതൊരു മടിയും കൂടാതെ അദ്ദേഹം അവതരിപ്പിക്കും. ഇന്ന് മലയാളത്തില്‍ ഇറങ്ങുന്ന മിക്ക സിനിമകളിലും ഇന്ദ്രന്‍സ് ഉണ്ടാക്കുന്നത് അതുകൊണ്ടുതന്നെയാണ്. അദ്ദേഹത്തിന്റെതായി പുറത്തുവരാനിരിക്കുന്ന 'അനുഗ്രഹീതന്‍ ആന്റണി' എന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മാധവന്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്.നവാഗതനായ പ്രിന്‍സ് ജോയ് സംവിധായകനാകുന്ന ചിത്രത്തില്‍ ഗൗരി കിഷനാണ് നായിക. സണ്ണി വെയ്ന്‍ ആണ് നായകന്‍. റൊമാന്റിക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.സിദ്ദിഖ്, ഇന്ദ്രാന്‍സ്, ജാഫര്‍ ഇടുക്കി, മണികന്ദന്‍ ആചാരി, സൂരജ് വെഞ്ഞാറമൂട് ബൈജു, മുത്തുമണി എന്നിവരാണ് അഭിനേതാക്കള്‍. നവീന്‍ ടി മണിലാലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ജിഷ്ണു ആര്‍ നായര്‍, അശ്വിന്‍ പ്രകാശ് എന്നിവരുടെയാണ് കഥ.സെല്‍വകുമാര്‍ ഛായാഗ്രാഹണവും അര്‍ജുന്‍ ബെന്‍ എഡിറ്റിംഗും ചെയ്യുന്നു. ലക്ഷ്യ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്തിണ് ചിത്രം നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :