അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും റിലീസ് പ്രഖ്യാപിച്ച് 'അജഗജാന്തരം', 300ല്‍ പരം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാക്കള്‍
- കോണ്‍സ്റ്റബിള്‍ സഹദേവന് ആകാന്‍ ഈ നടന്മാര്ക്കും പറ്റും , ഷാജോണ്‍ പറയുന്നു
- സണ്ണി ലിയോണിനൊപ്പം ചെമ്പന്‍ വിനോദ്, ചിത്രം വൈറലാകുന്നു
- മലയാളത്തില്‍ ഇന്നേവരെ കാണാത്ത കൊച്ചുണ്ണിയായി ചെമ്പന്‍ വിനോദ്, വിനയന്റെ പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങുന്നു
- റിലീസിനൊരുങ്ങി അജഗജാന്തരം, പുതിയ പോസ്റ്റര്‍ പുറത്ത്
തീയറ്ററുകളില്‍ ആദ്യം എത്താന്‍ 'അജഗജാന്തരം'?300ല്‍ പരം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മ്മാതാക്കള്‍
തിയറ്ററുകള്‍ തുറക്കുകയാണ്. മലയാളത്തില്‍ നിന്ന് കൂടുതല്‍ സിനിമകള്‍ റിലീസിന് ഒരുങ്ങുകയാണ്. ഇന്ദ്രജിത്തിന്റെ സ്‌പോര്‍ട്‌സ് ചിത്രം ആഹാ റിലീസ് പ്രഖ്യാപിച്ചുകഴിഞ്ഞു.സിനിമ നവംബര്‍ 26ന് പ്രേക്ഷകരിലേക്ക് എത്തും. എന്നാല്‍ ഈ മാസം തിയറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാകാന്‍ ടിനു പാപ്പച്ചന്‍ ചിത്രം'അജഗജാന്തരം' എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ആന്റണി വര്‍ഗീസ് നായകനാകുന്ന സിനിമ മുന്നൂറോളം തീയേറ്ററുകളില്‍ അജഗജാന്തരം പ്രദര്‍ശനത്തിനെത്തും.
സെന്‍സര്‍ ബോര്‍ഡ് U/A സര്‍ട്ടിഫിക്കറ്റാണ് നല്‍കിയിരിക്കുന്നത്.
അര്‍ജുന്‍ അശോകനും ആന്റണി വര്‍ഗീസും ഒന്നിക്കുന്ന അടിപൊളി ആക്ഷന്‍ സിനിമയായിരിക്കും ഇതെന്നാണ് സൂചന. ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.ജിന്റോ ജോര്‍ജ് ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജേക്ക്‌സ് ബിജോയ്, ജസ്റ്റിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്