അനുബന്ധ വാര്‍ത്തകള്‍
- പ്രണയ ഭാവത്തില്‍ കല്യാണിയും പ്രണവും,'കണ്ണില്‍ എന്റെ കണ്ണെറിഞ്ഞ് കാണണം' ലിറിക്കല്‍ വീഡിയോ പുറത്ത്
- രാജകുമാരിയുടെ അഴകില്‍ കല്യാണി പ്രിയദര്ശന്,മരക്കാറിലെ ചിത്രങ്ങള്‍ വൈറലാകുന്നു
- 'ആറാട്ട്' ടീസര്‍ വരുന്നു, പുതിയ വിവരങ്ങള്‍ ഇതാ!
- 'ബാറോസ്' ഷൂട്ടിംഗ് തിരക്കില്‍ പൃഥ്വിരാജ്, ചിത്രം ശ്രദ്ധ നേടുന്നു
- 'ഒരു ബാറോസ് സെല്‍ഫി', നിധി കാക്കുന്ന ഭൂതമാക്കാനുള്ള ഒരുക്കത്തില്‍ മോഹന്‍ലാല്‍ !
മോഹന്‍ലാലിന്റെ വിഷു സമ്മാനം,'ആറാട്ട്' ടീസര്‍ നാളെ !
മലയാളികള്‍ കാത്തിരിക്കുകയാണ് മോഹന്‍ലാലിന്റെ ആറാട്ടിനായി. സിനിമയെ കുറിച്ചുള്ള ആദ്യ സൂചനകള്‍ നാളെ പുറത്തുവരും. വിഷുദിനത്തില്‍ ടീസര്‍ എത്തുമെന്ന് മോഹന്‍ലാല്‍ അറിയിച്ചു. രാവിലെ 11 മണിക്കാണ് ടീസര്‍ റിലീസ് ചെയ്യുന്നത്.
കാറില്‍ നിന്ന് മോഹന്‍ലാല്‍ ഇറങ്ങി വരുന്ന സീനില്‍ നിന്നാകാം ടീസര്‍ തുടങ്ങുന്നത്. അതിനുള്ള സൂചന നല്‍കിക്കൊണ്ട് പുതിയ പോസ്റ്ററും ലാല്‍ പങ്കുവെച്ചു. കാറില്‍ നിന്ന് ഇറങ്ങുന്ന അദ്ദേഹത്തിന്റെ കാലാണ് ടീസറില്‍ കാണാനാകുന്നത്. പുറത്തുവരുന്ന വീഡിയോയില്‍ അടിപൊളി ആക്ഷന്‍ രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്. നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍ വേഷമിടുന്നു. ശ്രദ്ദ ശ്രീനാഥ് ഐ.എ.എസ് ഉദ്യോഗസ്ഥയായാണ് വേഷമിടുന്നത്.