പ്രണയ ഭാവത്തില്‍ കല്യാണിയും പ്രണവും,'കണ്ണില്‍ എന്റെ കണ്ണെറിഞ്ഞ് കാണണം' ലിറിക്കല്‍ വീഡിയോ പുറത്ത്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (17:01 IST)

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.മെയ് 13 ന് റിലീസ് പ്രഖ്യാപിച്ച സിനിമയുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ കാതോര്‍ത്തിരിക്കുകയാണ്. ഇപ്പോളിതാ സിനിമയിലെ രണ്ടാമത്തെ ഗാനമായ 'കണ്ണില്‍ എന്റെ കണ്ണെറിഞ്ഞ് കാണണം' ലിറിക്കല്‍ വീഡിയോ പുറത്തുവന്നു. കല്യാണി പ്രിയദര്‍ശന്റെ ജന്മദിനത്തോടനുബന്ധിച്ച് നേരത്തെ ഈ പാട്ടിന്റെ ടീസര്‍ പുറത്തിറക്കിയിരുന്നു. ഒരു മില്യണില്‍ കൂടുതല്‍ ആളുകള്‍ ഗാനം യൂട്യൂബിലൂടെ കണ്ടിരുന്നു.


മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും മറ്റു ഭാഷകളില്‍ കാര്‍ത്തിക്കുമാണ്.ശ്വേത മോഹനും സിയ ഉള്‍ ഹക്കുമാണ് മറ്റു ഗായകര്‍.നേരത്തെ മരക്കാറിലെ ആദ്യം ഗാനം പുറത്തുവന്നിരുന്നു.കെ.എസ് ചിത്ര ആലപിച്ച കുഞ്ഞുകുഞ്ഞാലി പ്രേക്ഷകര്‍ സ്വീകരിച്ചു.റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :