'ആറാട്ട്' ടീസര്‍ വരുന്നു, പുതിയ വിവരങ്ങള്‍ ഇതാ!

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (11:06 IST)

മോഹന്‍ലാലിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആറാട്ട്. സിനിമയെ കുറിച്ചുള്ള ആദ്യ സൂചന ഉടനെത്തും. ടീസര്‍ ജോലികള്‍ അവസാന ഘട്ടത്തിലാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഒപ്പം ആറാട്ടിലെ ലാലിന്റെ പുതിയ ലൊക്കേഷന്‍ ചിത്രവും പുറത്തു വന്നു.


സൂപ്പര്‍സ്റ്റാറിനെ മെറൂണ്‍ ഷര്‍ട്ടും വെള്ള മുണ്ടും ധരിച്ചാണ് കാണാനാവുന്നത്.അദ്ദേഹത്തിന്റെ മരണമാസ് ലുക്ക് ശ്രദ്ധ നേടുകയാണ്.
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയകൃഷ്ണനാണ്. നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍ വേഷമിടുന്നു. ശ്രദ്ദ ശ്രീനാഥ് ഐ.എ.എസ് ഉദ്യോഗസ്ഥയായാണ് വേഷമിടുന്നത്. അടിപൊളി ആക്ഷന്‍ സീക്വന്‍സുകള്‍ ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :