അനുബന്ധ വാര്‍ത്തകള്‍
- സത്യന് അന്തിക്കാടും ശ്രീനിവാസനും വീണ്ടും, നായകന് ജയറാം?
- ‘വില്ലന്‍’ തനിക്കിഷ്ടപ്പെടുന്ന രീതിയിലാവണമെന്ന പ്രേക്ഷകരുടെ വാശി ഹീനയുക്തി: എ കെ സാജന്
- 8 മാസത്തിനുള്ളില്‍ മമ്മൂട്ടിക്ക് അത് കഴിയുമോ? അല്ലെങ്കില്‍ മമ്മൂട്ടിയെ മറികടന്ന് മോഹന്‍ലാല്‍ അത് ചെയ്യുമെന്ന് ഉറപ്പ്!
- 'ഒന്നുകിൽ ക്യാമറാമാനെ മാറ്റണം, അല്ലെങ്കിൽ എന്നെ മാറ്റണം' - ആറാംതമ്പുരാന്റെ സെറ്റിൽ വെച്ച് മോഹൻലാൽ സംവിധായകനോട് പറഞ്ഞത്
- ‘പ്രേക്ഷകരുടെ തോളില്‍ കയറരുത്, വില്ലന്‍ ഓടാത്തതിന് കാരണം പ്രേക്ഷകരല്ല’ - ബി ഉണ്ണികൃഷ്ണനെതിരെ തുറന്നടിച്ച് സലിം പി ചാക്കോ
ദുല്‍ക്കര്‍ തുടങ്ങിയതുപോലെ പതിഞ്ഞ താളത്തിലല്ല, പ്രണവ് വരുന്നത് സിംഹഗര്‍ജ്ജനം പോലെ!
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന് ദുല്‍ക്കര്‍ സല്മാന് സിനിമയില്‍ നായകനായി അരങ്ങേറിയത് ഓര്‍മ്മകാണുമല്ലോ. സെക്കന്റ് ഷോ എന്ന ചെറിയ സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. ചെറിയ ചിത്രം ആയിരുന്നിട്ടും അത് ശ്രദ്ധിക്കപ്പെട്ടു. പിന്നീട് ദുല്‍ക്കര്‍ അടിവച്ചടിവച്ച് യുവസൂപ്പര്‍താരമായി മാറി.
ഇനി കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിന്റെ മകന് പ്രണവ് നായകനായി അരങ്ങേറുന്നതിനെക്കുറിച്ച് പറയാം. ദുല്‍ക്കര്‍ വന്നതുപോലെ പതിഞ്ഞ താളത്തിലല്ല, ഒരു സിംഹഗര്‍ജ്ജനം പോലെയാണ് പ്രണവിന്റെ വരവ്. 20 കോടിയോളം മുതല്‍മുടക്കുള്ള സിനിമയാണ് പ്രണവ് നായകനാകുന്ന ‘ആദി’. ത്രില്ലര്‍ സിനിമകളുടെ രാജാവായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്നു.
കായികാഭ്യാസങ്ങളും ആയോധനമുറകളും ആവശ്യപ്പെടുന്ന കേന്ദ്രകഥാപാത്രമായി പ്രണവ് പൂര്‍ണമായും മാറിയിരിക്കുന്നു. ചിരിച്ചുകൊണ്ട് പ്രണവ് നടത്തുന്ന ഒരു സാഹസികപ്രകടനത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തരംഗമായിക്കഴിഞ്ഞു.
പാര്‍ക്കര്‍ പോലെയുള്ള കായികാഭ്യാസങ്ങളില്‍ വിദഗ്ധനായ പ്രണവ് ഷൂട്ടിംഗിന്റെ അവസാനസമയത്ത് പരുക്കുപറ്റി ഇപ്പോള്‍ വിശ്രമത്തിലാണ്. ഇനി രണ്ടുദിവസത്തെ ഷൂട്ടിംഗ് കൂടിയാണ് ബാക്കിയുള്ളത്.
എട്ടോളം സ്റ്റണ്ട് രംഗങ്ങളും ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ സീക്വന്‍സുകളും ഒന്നാന്തരം പാട്ടുകളുമെല്ലാമുള്ള ആക്ഷന്‍ എന്റര്‍ടെയ്നറാണ് ആദി. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്ത ലേഖനം