അനുബന്ധ വാര്‍ത്തകള്‍
- 'ഒന്നുകിൽ ക്യാമറാമാനെ മാറ്റണം, അല്ലെങ്കിൽ എന്നെ മാറ്റണം' - ആറാംതമ്പുരാന്റെ സെറ്റിൽ വെച്ച് മോഹൻലാൽ സംവിധായകനോട് പറഞ്ഞത്
- 'എട്ട് മാസം സമയം തരുന്നു, അതിനുള്ളിൽ കുഞ്ഞാലി മരയ്ക്കാർ തുടങ്ങിയില്ലെങ്കിൽ മോഹൻലാൽ നായകനാകും' - മമ്മൂട്ടിക്ക് ഡെഡ്ലൈൻ നൽകി പ്രിയദർശൻ
- ‘പ്രേക്ഷകരുടെ തോളില്‍ കയറരുത്, വില്ലന്‍ ഓടാത്തതിന് കാരണം പ്രേക്ഷകരല്ല’ - ബി ഉണ്ണികൃഷ്ണനെതിരെ തുറന്നടിച്ച് സലിം പി ചാക്കോ
- മോഹൻലാലും മമ്മൂട്ടിയും ഇനിയും മിണ്ടാതിരിക്കരുത്: ബി ഉണ്ണികൃഷ്ണൻ
- വില്ലനു പിഴച്ചതെവിടെ? മൂന്ന് ദിവസം കൊണ്ട് 10 കോടി നേടി, ഏഴ് ദിവസം കൊണ്ട് 12 കോടി! - കളക്ഷൻ പിന്നോട്ടോ?
8 മാസത്തിനുള്ളില്‍ മമ്മൂട്ടിക്ക് അത് കഴിയുമോ? അല്ലെങ്കില്‍ മമ്മൂട്ടിയെ മറികടന്ന് മോഹന്‍ലാല്‍ അത് ചെയ്യുമെന്ന് ഉറപ്പ്!
കുഞ്ഞാലിമരയ്ക്കാര്‍ വിവാദം കത്തിപ്പടരുകയാണ്. ഈ സബ്ജക്ടില്‍ ആരാദ്യം സിനിമ ചെയ്യും എന്ന തര്‍ക്കത്തിന് പുതിയ മാനം കൈവരിച്ചിരിക്കുന്നത് പ്രിയദര്‍ശന്റെ വെളിപ്പെടുത്തലോടെയാണ്. എട്ടുമാസത്തിനുള്ളില്‍ മമ്മൂട്ടി - സന്തോഷ് ശിവന് ടീം കുഞ്ഞാലിമരയ്ക്കാര്‍ ആരംഭിച്ചില്ലെങ്കില്‍ താനും മോഹന്‍ലാലും ആ വിഷയത്തില്‍ സിനിമ ചെയ്യുമെന്നാണ് പ്രിയദര്ശന് അറിയിച്ചിരിക്കുന്നത്.
പ്രിയദര്ശന് ഈ വിഷയത്തില്‍ സിനിമ ചെയ്യാനായി വര്‍ഷങ്ങളായി ഗവേഷണത്തിലാണ്. മുമ്പൊരിക്കല്‍ ഇക്കാര്യം പുറത്തുവിടാനൊരുങ്ങിയപ്പോഴാണ് മമ്മൂട്ടി - സന്തോഷ് ശിവന് ടീം ആ വിഷയം സിനിമയാക്കുന്നു എന്നറിഞ്ഞത്. എന്നാല്‍ ആ പ്രൊജക്ട് നടന്നില്ല.
ഇപ്പോള്‍ വീണ്ടും പ്രിയദര്ശന് മോഹന്‍ലാലിനെ നായകനാക്കി ആ പ്രൊജക്ട് ആലോചിച്ചപ്പോഴാണ് ആഗസ്റ്റ് സിനിമാസ് ഔദ്യോഗികമായി മമ്മൂട്ടിയുടെ സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയൊരു എട്ടുമാസം കൂടി കാത്തിരിക്കുമെന്നാണ് പ്രിയന് അറിയിച്ചിരിക്കുന്നത്. എന്നിട്ടും മമ്മൂട്ടി ടീമിന് ആ സിനിമ തുടങ്ങാനായില്ലെങ്കില്‍ മോഹന്‍ലാലിനെ നായകനാക്കി താന്‍ കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങുമെന്നാണ് പ്രിയന് പറഞ്ഞിരിക്കുന്നത്.
അനാവശ്യമായ ഒരു മത്സരത്തിന് താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് തന്റെ പ്രൊജക്ട് വേണ്ടെന്നുവയ്ക്കാന്‍ തയ്യാറായതെന്നും എന്നാല്‍ 8 മാസം കൂടി മാത്രമേ കാത്തിരിക്കുകയുള്ളൂ എന്നുമാണ് പ്രിയന്റെ മുന്നറിയിപ്പ്. എട്ടുമാസത്തിനുള്ളില്‍ മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ ആരംഭിക്കാന്‍ സന്തോഷ് ശിവന് കഴിയുമോ? കാത്തിരിക്കാം.