1. വിനോദം
  2. സിനിമ
  3. അണിയറ
  4. Aadhivaasi Dubbing Started

അട്ടപ്പാടിയിലെ മധുവായി അപ്പാനി ശരത്, 'ആദിവാസി' ഒരുങ്ങുന്നു

അപ്പാനി ശരത്
അപ്പാനി ശരത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദിവാസി. അട്ടപ്പാടിയിലെ മധുവിന്റെ ജീവിതം പറയുന്ന സിനിമയുടെ ചിത്രീകരണം ഈയടുത്താണ് പൂര്‍ത്തിയായത്. ചിത്രത്തിന്റെ ഡബ്ബിങ് ആരംഭിച്ച വിവരം സംവിധായകന്‍ വിജീഷ് മണി അറിയിച്ചു. നഞ്ചമ്മയ്ക്ക് ശേഷം അട്ടപ്പാടിയില്‍ നിന്ന് മലയാള സിനിമയില്‍ പാടാന്‍ വടുകിയമ്മ എന്ന ഗായികയെ കൂടി ടീം കണ്ടെത്തിയിട്ടുണ്ട്.രതീഷ് വേഗ ഈണമിടുന്ന ആദിവാസിയിലെ ഒരു ഗാനം ആലപിക്കുമെന്ന് വിജീഷ് മണി പറഞ്ഞിരുന്നു. 
 
കഥ, തിരക്കഥയും സംവിധാനവും വിജീഷ് മണി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ പി. മുരുകേശ്വരന്‍ കൈകാര്യം ചെയ്യുന്നു.ബി. ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.തങ്കരാജ്. എം സംഭാഷണം.ലിറിക്സ് ചന്ദ്രന്‍ മാരി.സോഹന്‍ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ജയസൂര്യയ്‌ക്കൊപ്പം ആദ്യമായി മഞ്ജു വാര്യര്‍,'മേരി ആവാസ് സുനോ' ലിറിക്കല്‍ വീഡിയോ സോങ്