'വലിയ ആരാധകനായിരുന്നു'; മീര ജാസ്മിനെ കണ്ട സന്തോഷം പങ്കുവെച്ച് ആന്റണി വര്‍ഗീസ്

കെ ആര്‍ അനൂപ്| Last Modified ഞായര്‍, 7 നവം‌ബര്‍ 2021 (08:23 IST)

ഒരു ഇടവേളയ്ക്കുശേഷം മീര ജാസ്മിന്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. സത്യന്‍ അന്തിക്കാട്- ജയറാം ചിത്രത്തില്‍ നടി അഭിനയിച്ച് വരുകയാണ്. താന്‍ എപ്പോഴും മീരയുടെ വലിയ ആരാധകനായിരുന്നുവെന്നും ഒടുവില്‍ താരത്തെ കാണാനായതില്‍ സന്തോഷം ഉണ്ടെന്നും നടന്‍ ആന്റണി വര്‍ഗീസ് പറഞ്ഞു.

'എല്ലായ്‌പ്പോഴും ഒരു വലിയ ആരാധകനായിരുന്നു. ഒടുവില്‍ നിങ്ങളെ കണ്ടുമുട്ടിയതില്‍ സന്തോഷമുണ്ട്. മീര ജാസ്മിന്‍ വരാനിരിക്കുന്ന എല്ലാ സിനിമകള്‍ക്കും ആശംസകള്‍'- ആന്റണി വര്‍ഗീസ് കുറിച്ചു.

ഒക്ടാബര്‍ പകുതിയോടെ കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച സിനിമ ഒരുങ്ങുകയാണ്. ഇതുവരെ പേര് നല്‍കിയിട്ടില്ല.ഇന്നസെന്റ്, ശ്രീനിവാസന്‍, അല്‍ത്താഫ്, ദേവിക തുടങ്ങിയ താരങ്ങള്‍ ചിത്രത്തിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :