അട്ടപ്പാടിയിലെ മധുവായി അപ്പാനി ശരത്, ചിത്രീകരണം പൂര്‍ത്തിയാക്കി 'ആദിവാസി' ടീം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2021 (08:53 IST)

അപ്പാനി ശരത്തിന്റെ ആദിവാസി ചിത്രീകരണം പൂര്‍ത്തിയായി. ഒക്ടോബര്‍ പകുതിയോടെയായിരുന്നു ടീം ചിത്രീകരണം ആരംഭിച്ചത്. ഇപ്പോഴിതാ പ്രതീക്ഷിച്ചത് പോലെ വേഗത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് സംവിധായകന്‍ വിജീഷ് മണി. അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അട്ടപ്പാടിയാണ് പ്രധാന ലൊക്കേഷന്‍.

മധുവിന്റെ ജീവിതം പറയുന്ന സിനിമയില്‍ മികച്ച പ്രകടനം തന്നെ ശരത് പുറത്തെടുത്തു എന്നാണ് തോന്നുന്നത്. പുറത്തു വന്ന പുതിയ ക്യാരക്ടര്‍ പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളും അതിനുള്ള സൂചന നല്‍കുന്നു.
കഥ, തിരക്കഥയും സംവിധാനവും വിജീഷ് മണി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ പി. മുരുകേശ്വരന്‍ കൈകാര്യം ചെയ്യുന്നു.ബി. ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.തങ്കരാജ്. എം സംഭാഷണം.ലിറിക്സ് ചന്ദ്രന്‍ മാരി.സോഹന്‍ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

2018 ഫെബ്രുവരി 22-നായിരുന്നു മോഷണക്കുറ്റമാരോപിക്കപ്പെട്ട അട്ടപ്പാടി ചിണ്ടക്കിയിലെ മധു (30) മര്‍ദനമേറ്റ് മരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :