ഇതാണ് എന്റെ നായകന്‍, അട്ടപ്പാടിയിലെ മധുവായി അപ്പാനി ശരത്, സംവിധായകന്‍ വിജീഷ് മണി പറയുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 നവം‌ബര്‍ 2021 (08:56 IST)

അപ്പാനി ശരത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആദിവാസി. അട്ടപ്പാടിയിലെ മധുവിന്റെ ജീവിതം പറയുന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ പകുതിയോടെയായിരുന്നു തുടങ്ങിയത്. ഇക്കഴിഞ്ഞ ദിവസം ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ടീം ആവേശത്തിലാണ്. സാഹസികമായ സാഹചര്യത്തെ അതിജീവിച്ചാണ് അവര്‍ അട്ടപ്പാടിയില്‍ സിനിമ ചിത്രീകരിച്ചത്. നായകനായ അപ്പാനി ശരത്തിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ വിജീഷ് മണി.

'ആനയുടെയും, കരടിയുടെയും, അട്ടയുടെയും നാട്ടില്‍ ശിരുവാണി പുഴയുടെ തിരുമുടിയില്‍ സാഹസികമായ സാഹചര്യത്തെ അതിജീവിച്ച്
എന്റെ നായകനെ അഭിനയമികവ് കൊണ്ട് അനശ്വരമാക്കി,മറക്കാവതല്ല കൂടെയുള്ള സര്‍ഗ്ഗ നിമിഷങ്ങള്‍, അപ്പാനി ശരത്'-വിജീഷ് മണി കുറിച്ചു.

മധുവിന്റെ ജീവിതം പറയുന്ന സിനിമയില്‍ മികച്ച പ്രകടനം തന്നെ ശരത് പുറത്തെടുത്തു എന്നാണ് തോന്നുന്നത്. പുറത്തു വന്ന പുതിയ ക്യാരക്ടര്‍ പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളും അതിനുള്ള സൂചന നല്‍കുന്നു.

കഥ, തിരക്കഥയും സംവിധാനവും വിജീഷ് മണി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ പി. മുരുകേശ്വരന്‍ കൈകാര്യം ചെയ്യുന്നു.ബി. ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.തങ്കരാജ്. എം സംഭാഷണം.ലിറിക്സ് ചന്ദ്രന്‍ മാരി.സോഹന്‍ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

2018 ഫെബ്രുവരി 22-നായിരുന്നു മോഷണക്കുറ്റമാരോപിക്കപ്പെട്ട അട്ടപ്പാടി ചിണ്ടക്കിയിലെ മധു (30) മര്‍ദനമേറ്റ് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :