അട്ടപ്പാടിയിലെ മധുവായി ജീവിച്ച് അപ്പാനി ശരത്ത്,ആദിവാസി ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 27 ഒക്‌ടോബര്‍ 2021 (09:56 IST)

അപ്പാനി ശരത്തിന്റെ ആദിവാസി ചിത്രീകരണം അവസാനഘട്ടത്തിലെത്തി. ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ടീം ചിത്രീകരിച്ചത്.മധുവിന്റെ ജീവിതം പറയുന്ന സിനിമയില്‍ മികച്ച പ്രകടനം തന്നെ ശരത് പുറത്തെടുത്തു എന്നാണ് തോന്നുന്നത്. പുറത്തു വന്ന പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ അതിനുള്ള സൂചന നല്‍കുന്നു.A post shared by Vijeesh mani (@vijeesh.mani)

കഥ, തിരക്കഥയും സംവിധാനവും വിജീഷ് മണി തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ക്യാമറ പി. മുരുകേശ്വരന്‍ കൈകാര്യം ചെയ്യുന്നു.ബി. ലെനിന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.തങ്കരാജ്. എം സംഭാഷണം.ലിറിക്സ് ചന്ദ്രന്‍ മാരി.സോഹന്‍ റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

2018 ഫെബ്രുവരി 22-നായിരുന്നു മോഷണക്കുറ്റമാരോപിക്കപ്പെട്ട അട്ടപ്പാടി ചിണ്ടക്കിയിലെ മധു (30) മര്‍ദനമേറ്റ് മരിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :