അനുബന്ധ വാര്‍ത്തകള്‍
- ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹനിശ്ചയം കഴിഞ്ഞു, ചടങ്ങില്‍ പങ്കെടുത്തത് അടുത്ത ബന്ധുക്കള്‍ മാത്രം
- ദേവ് മോഹന്റെ 'പുള്ളി' ഇന്ന് മുതല്‍ തിയറ്ററുകളില്‍
- പുതിയ ഒ.ടി.ടി റിലീസ് ചിത്രങ്ങള്‍, നിങ്ങള്‍ കാത്തിരുന്ന സിനിമകളും എത്തിയിട്ടുണ്ട് !
- ഷൂട്ടിങിനിടെ പൂളിലേക്ക് തള്ളിയിട്ടു, ആ രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് നയന്‍താര പറയുന്നു
- 'സ്ത്രീധന സമ്പ്രദായം ഒടുങ്ങണം',യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി
യുവനടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു; കാരണം ഹൃദയാഘാതം
യുവനടി ലക്ഷ്മിക സജീവന്‍ (27) അന്തരിച്ചു. 'കാക്ക' എന്ന ഹൃസ്വചിത്രത്തിലൂടെ ശ്രദ്ധേയായ ലക്ഷ്മിക ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ വെച്ചാണ് അന്ത്യം. അവിടെ ബാങ്കില്‍ ജോലി ചെയ്തു വരികയായിരുന്നു.
കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്റേയും ലിമിറ്റയുടേയും മകളാണ് ലക്ഷ്മിക. മൃതദേഹം നാട്ടില്‍ എത്തിച്ച ശേഷം സംസ്‌കാര ചടങ്ങുകള്‍ നടക്കും.
ഒരു യമണ്ടന്‍ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ലക്ഷ്മിക അഭിനയിച്ചിട്ടുണ്ട്.