1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Who is the Eid Winner in Box Office

ഈദ് വിന്നര്‍ ആര്? മമ്മൂട്ടിയോ പൃഥ്വിരാജോ?

Who is the Eid Winner in Box Office
ബോക്‌സ്ഓഫീസില്‍ പെരുന്നാള്‍ വിജയികളായി മമ്മൂട്ടിയും പൃഥ്വിരാജും. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്ത സിബിഐ 5, ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന എന്നിവയാണ് ബോക്‌സ്ഓഫീസില്‍ മികച്ച നേട്ടം കൊയ്തത്. 
 
മമ്മൂട്ടി നായകനായ സിബിഐ 5 തന്നെയാണ് നിലവില്‍ ബോക്‌സ്ഓഫീസില്‍ മുന്‍പില്‍. നാല് ദിവസം കൊണ്ട് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 26 കോടി കടന്നു. അതേസമയം, ജന ഗണ മനയുടെ കളക്ഷന്‍ 20 കോടി കടന്നിട്ടുണ്ട്. കളക്ഷനില്‍ സിബിഐ 5 ആണ് മുന്നിലെങ്കിലും കൂടുതല്‍ മികച്ച അഭിപ്രായം പൃഥ്വിരാജ് ചിത്രം ജന ഗണ മനയ്ക്കാണ്. വരും ദിവസങ്ങളില്‍ സിബിഐ 5 നേക്കാള്‍ കളക്ഷന്‍ ജന ഗണ മനയ്ക്ക് കിട്ടാനും സാധ്യതയുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
പരോളില്‍ ഇറങ്ങി മുങ്ങിയ പ്രതിയായി സുരാജ്,പത്താം വളവ് മെയ് 13 ന്