അനുബന്ധ വാര്‍ത്തകള്‍
- ഇന്ന് ജന്മദിനം ആഘോഷിക്കുന്ന റായ് ലക്ഷ്മിയുടെ പ്രായം അറിയുമോ?
- 'അവരുടെ പ്രണയം എന്റെ ശരീരത്തോട് മാത്രം, പലരും എന്നെ വഞ്ചിക്കുകയായിരുന്നു'; അന്ന് റായ് ലക്ഷ്മി പറഞ്ഞത്
- 'അയാളെ പോലൊരു വ്യക്തിയെ വിവാഹം കഴിക്കാന്‍ ഏതൊരു പെണ്ണും കൊതിക്കും'; ധോണിയുമായുള്ള പ്രണയത്തെ കുറിച്ച് റായ് ലക്ഷ്മി
- ധോണിയും റായ് ലക്ഷ്മിയും പ്രണയത്തിലായിരുന്നു, ഒരു വര്‍ഷത്തോളം ഡേറ്റിങ് നടത്തി; ഒടുവില്‍ ആ ബന്ധം തകര്‍ന്നു, ധോണിയെ കുറിച്ച് തനിക്ക് നന്നായി അറിയാമെന്ന് നടി
- Photos | ബിക്കിനിയില്‍ ഹോട്ടായി ലക്ഷ്മി റായ്, പുത്തന്‍ ചിത്രങ്ങള്‍
ധോണിയുമായിട്ടല്ല, വേറെ നാല് പേരുമായി ഞാന്‍ ഡേറ്റിങ് നടത്തിയിട്ടുണ്ട്; അന്ന് റായ് ലക്ഷ്മി പറഞ്ഞു
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരമാണ് റായ് ലക്ഷ്മി. നിരവധി പ്രമുഖരുടെ പേരുമായി ബന്ധപ്പെടുത്തി റായ് ലക്ഷ്മിയെ കുറിച്ച് ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട്. മഹേന്ദ്രസിങ് ധോണി, എസ്.ശ്രീശാന്ത് എന്നിവരുമായി ചുറ്റിപ്പറ്റിയും റായ് ലക്ഷ്മിയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. ഇതേ കുറിച്ചെല്ലാം റായ് ലക്ഷ്മി തന്നെ ഒരിക്കല്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
'ഏറെ നാളുകളായി കേള്‍ക്കുന്ന വാര്‍ത്തയാണ് ഞാനും ധോണിയും തമ്മില്‍ ബന്ധുണ്ടെന്നത്. ഞങ്ങള്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന പ്രചാരണം വരെയുണ്ടായി. ഈ ഗോസിപ്പുകള്‍ക്ക് ഒരു അവസാനം ഉണ്ടാകണം. അതിനാലാണ് ഇപ്പോള്‍ നിലപാട് വ്യക്തമാക്കുന്നത്. സന്തോഷകരമായ കുടുംബജീവിതം ധോണിയെ താന്‍ ഏറെ ബഹുമാനിക്കുന്നുണ്ട്. മറിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റാണ്,' - റായ് ലക്ഷ്മി പറയുന്നു.
ശ്രീശാന്തുമായി തനിക്ക് വളരെ നല്ല സൗഹൃദമാണുള്ളതെന്നും അതിനെ മറ്റൊരു തരത്തില്‍ ചിത്രീകരിക്കരുതെന്നും താരം പറയുന്നു. ധോണിയുമായല്ല, മറ്റു നാലു പുരുഷന്മാരുമായാണ് താന്‍ ഡേറ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ അവരെക്കുറിച്ചൊന്നും ഒരു മാധ്യമവും എഴുതിയില്ല. എല്ലാവര്‍ക്കും ധോണിയെക്കുറിച്ചാണ് എഴുതാന്‍ താല്‍പര്യം. കാരണം അത് എഴുതിയാല്‍ സെന്‍സേഷണല്‍ വാര്‍ത്തയാകുമെന്നും താരം പറയുന്നു.
അടുത്ത ലേഖനം