സേതുരാമയ്യര്‍ക്കൊപ്പം സി.ബി.ഐയില്‍ അഭിനയിക്കുക എന്നത് സ്വപ്ന സാക്ഷാത്കാരമായിരുന്നു: പ്രശാന്ത് അലക്‌സാണ്ടര്‍

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 5 മെയ് 2022 (10:58 IST)

മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് കഠിന പരിശ്രമത്തിലൂടെ എത്തിയ നടനാണ് പ്രശാന്ത് അലക്‌സാണ്ടര്‍. നടന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് 'സിബിഐ 5 ദ ബ്രെയ്ന്‍'. സേതുരാമയ്യര്‍ക്കൊപ്പം സി.ബി.ഐയില്‍ അഭിനയിക്കുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നുവെന്ന് പ്രശാന്ത് അലക്‌സാണ്ടര്‍.

സിനിമയ്ക്ക് ലഭിക്കുന്ന ഓരോ പ്രതികരണങ്ങള്‍ക്കും പ്രശാന്ത് ആരാധകരോട് നന്ദി പറഞ്ഞു.
ടെലിവിഷന്‍ പരിപാടികളിലെ അവതാരകനായാണ് പ്രശാന്തിന്റെ തുടക്കം. പിന്നീട് കമല്‍ സംവിധാനം ചെയ്ത 'നമ്മള്‍' എന്ന ചിത്രത്തിലൂടെ നടന്‍ സിനിമയിലെത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :