അനുബന്ധ വാര്‍ത്തകള്‍
- 'അത് തട്ടിയെടുക്കാന്‍ ആരെയും അനുവദിക്കരുത്'; ആരാധകരോട് നടി കനിഹ
- മാലിദീപ് ഡയറിസ്,ബിഗ് ബ്രദര്‍ നടി മിര്‍ണ മേനോന്, ചിത്രങ്ങള്‍ കാണാം
- നിര്‍ത്താതെ ജോലി,ഞങ്ങള്‍ വളരെ ക്ഷീണിതരാണ്,നെല്‍സണ്‍ ദിലിപ്കുമാറിന് പിറന്നാള്‍ ആശംസകളുമായി നടി മിര്‍ണ
- നെല്‍സണിന് ഇന്ന് പിറന്നാള്‍, 'ജയിലര്‍' അണിയറ വിശേഷങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടീസര്‍ കാണാം
- മലയാള സിനിമയില്‍ സജീവമാകാന്‍ അന്‍സിബ, വിനീത് ശ്രീനിവാസന്റെ 'കുറുക്കന്' റിലീസിനായുള്ള കാത്തിരിപ്പില്‍ നടി
താരങ്ങളും താടിയും ! ശ്രീരാമന്റെ കത്തിന് മോഹന്‍ലാലിന്റെ മറുപടി
താര സംഘടനയായ അമ്മയുടെ പൊതുയോഗം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. യോഗത്തിനിടയില്‍ രസകരമായ ഒരു കത്ത് മോഹന്‍ലാലിനായി എഴുതിയിരിക്കുകയാണ് നടന്‍ വി കെ ശ്രീരാമന്‍. ചോദ്യത്തിന്റെ രസം ഒട്ടും ചോരാതെ തന്നെ മോഹന്‍ലാലും മറുപടി എഴുതി. 'രോമത്തിന് താരത്തിലുള്ള സ്വാധീനം' എന്ന വിഷയത്തിലുള്ള ചര്‍ച്ച അരോമ മോഹന്റെ നേതൃത്വത്തില്‍ നടത്താം എന്നാണ് തീരുമാനം എന്നാണ് ലാല്‍ മറുപടി നല്‍കിയത്.
വി.കെ ശ്രീരാമന്റെ കുറിപ്പ്
ഇന്ന് മിഥുനം പതിനൊന്നാണ്.
തിങ്കളാഴ്ചയുമാണ്.
ഇന്നലെ, അല്ല മിനിഞ്ഞാന്ന് വന്നതാണ് കൊച്ചിക്ക് .
നടീനടന്മാരുടെ പൊതുയോഗമായിരുന്നിന്നലെ.
ആണ്‍താരങ്ങളും പെണ്‍താരങ്ങളും ധാരാളം.
കുറച്ചു കാലമായി ഒരു കാര്യം ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. ചെറുവാല്യേക്കാരായ ആണ്‍താരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വെച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു.
ഇവരൊക്കെ ഇങ്ങനെ സോക്രട്ടീസുമാരോ ടോള്‍സ്റ്റോയിമാരോ ആയി പരിണമിക്കാന്‍ എന്തായിരിക്കും കാരണം?
ബൗദ്ധിക സൈദ്ധാന്തിക ദാര്‍ശനീക മണ്ഡലങ്ങള്‍ വികസിച്ചു വരുന്നതിന്റെ ദൃഷ്ടാന്തമാണോ?
ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടാത്തതിനാല്‍
ഒരു കത്ത് അസ്സോസിയേഷന്‍ തലൈവര്‍ക്കു കൊടുത്തു വിട്ടു.
'രോമത്തിന് താരത്തിലുള്ള സ്വാധീനം ' എന്ന വിഷയത്തില്‍ ഒരു ഒരു പ്രബന്ധമവതരിപ്പിച്ച് ചര്‍ച്ച ചെയ്ത് സന്ദേഹനിവാരിണീതൈലം കാച്ചിയെടുത്ത് വിതരണം ചെയ്യാമോ എന്നായിരുന്നു കത്തിന്റെ കുത്ത്.
കുത്തിയതും മറുകുത്തുടനേ വന്നു.
അതവസാനിക്കുന്നതിങ്ങനെ
'രോമത്തിന് താരത്തിലുള്ള സ്വാധീനം' എന്ന വിഷയത്തിലുള്ള ചര്‍ച്ച അരോമ മോഹന്റെ നേതൃത്വത്തില്‍ നടത്താം എന്നാണ് തീരുമാനം.
ആകയാലും പ്രിയരേ
സുപ്രഭാതം