അനുബന്ധ വാര്‍ത്തകള്‍
- ചെറിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ചിത്രം തിയറ്ററുകളിലേക്ക്; ജോര്‍ജ് മാര്‍ട്ടിന്‍ തകര്‍ക്കുമോ?
- വിവാഹം വേണ്ടെന്നുവെച്ചു, ദത്തുപുത്രിയായി നാരായണി എത്തി; നടി ശോഭനയുടെ ജീവിതം
- രണ്‍ബീര്‍ കപൂറിന്റെ പുതിയ സിനിമയാണ് 'അനിമല്‍' ഡിസംബറില്‍, നായിക രശ്മിക മന്ദാന, അപ്ഡേറ്റ്
- 'എന്റെ പെരുമാറ്റത്തില്‍ എന്തെങ്കിലും പന്തികേടൊണ്ടോന്ന് ഒന്ന് നോക്കിക്കേ...'; വീഡിയോയുമായി നടി ശിവാനി മേനോന്‍
- കര്‍ണന്റെ വേഷത്തില്‍ സൂര്യ,നടന്‍ ബോളിവുഡിലേക്ക്?
'ഞാനത് പ്രതീക്ഷിച്ചതേയില്ല'; പ്രണവ് മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് നടന്‍ വിശാല്‍
മോഹന്‍ലാലിന്റെ മകന്‍ പ്രണവിനെ നേരത്തെ തന്നെ അറിയാമെന്ന് വിശാല്‍. പ്രണവിന്റെ സിനിമ കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നിയെന്നും നടന്‍ പറഞ്ഞു.
'ലാല്‍ സാറിന്റെ മകന്‍ പ്രണവ് ബ്രില്യന്റ് ആയാണ് അഭിനയിച്ചത്. ഞാനത് പ്രതീക്ഷിച്ചതേയില്ല. ഫാമിലി ഫ്രണ്ട് എന്ന നിലയില്‍ പ്രണവിനെ നന്നായി അറിയാം. പ്രണവിന്റെ സിനിമ കണ്ടപ്പോള്‍ സന്തോഷവും അഭിമാനവും തോന്നി';-എന്നാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടെ വിശാല്‍ പ്രണവിനെ കുറിച്ച് പറഞ്ഞത്.
മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹവും വിശാലിനുണ്ട്. മാര്‍ക്ക് ആന്റണി എന്ന വിശാലിന്റെ മുപ്പത്തിമൂന്നാമത്തെ ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം നല്‍കിയ അഭിമുഖത്തിനിടെയാണ് നടന്‍ മനസ്സ് തുറന്നത്.
പ്രണവ് മോഹന്‍ലാല്‍-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹൃദയം. ഈ കൂട്ടുകെട്ടില്‍ രണ്ടാമത്തെ ചിത്രം അടുത്തിടെയാണ് പ്രഖ്യാപിച്ചത്.'വര്‍ഷങ്ങള്‍ക്കുശേഷം' എന്ന് പേരിട്ടിരിക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്.