'എന്റെ പെരുമാറ്റത്തില് എന്തെങ്കിലും പന്തികേടൊണ്ടോന്ന് ഒന്ന് നോക്കിക്കേ...'; വീഡിയോയുമായി നടി ശിവാനി മേനോന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (15:47 IST)
യുവ നടിയും ടെലിവിഷന്‍ അവതാരകയുമാണ് ശിവാനി മേനോന്‍. ബാലതാരമായാണ് നടി അരങ്ങേറ്റം കുറിച്ചത്. ഉപ്പും മുളകും എന്നാല്‍ ടെലിവിഷന്‍ പരിപാടിയിലൂടെ പ്രശസ്തിയായ ശിവാനി ചൈല്‍ഡ് ആങ്കറായും മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു.
 
 പഠനത്തിനോടൊപ്പം തന്നെ മിനിസ്‌ക്രീന്‍ പരിപാടികളിലും ശിവാനി സജീവമാണ്. തന്റെ യാത്രാവിശേഷങ്ങളും നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ശിവാനി പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ദാസപ്പോ എന്നെ ശരിക്കൊന്ന് ശ്രദ്ധിച്ചേ എന്റെ പെരുമാറ്റത്തില് എന്തെങ്കിലും പന്തികേടൊണ്ടോന്ന് ഒന്ന് നോക്കിക്കേ... മലയാളികള്‍ ഇത്രത്തോളം ഏറ്റെടുത്ത ഒരു സിനിമ ഡയലോഗ് വേറെ ഉണ്ടാകില്ല. മണിച്ചിത്രത്താഴ് ഈ രംഗം ഓര്‍മിപ്പിക്കും വിധമാണ് ശിവാനി പുതിയ വീഡിയോ പങ്കുവെച്ചത്.   
 
എങ്ങനെയാണ് പഠനവും ഷൂട്ടിങ് തിരക്കുകളും എല്ലാം കൂടി കൊണ്ട് പോകുന്നതെന്ന് എല്ലാവരും ചോദിക്കും. അപ്പോള്‍ എന്റെ അമ്മയെ ആണ് കാണിക്കുക. എന്റെ അമ്മയാണ് എന്നെ ഇവിടം വരെ എത്തിച്ചത്. ഏറെ അഭിമാനത്തോടെ പറയും എന്റെ നേട്ടങ്ങള്‍ക്ക് പിന്നില്‍ അമ്മയാണെന്ന് ശിവാനി എപ്പോഴും പറയാറുണ്ട്.
 
 
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :